മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാർ പരാജയം; രൂക്ഷ വിമർശനവുമായി ടി.പി. രാമകൃഷ്ണൻ

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാർ പരാജയം; രൂക്ഷ വിമർശനവുമായി ടി.പി. രാമകൃഷ്ണൻ

ത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പരിഹസിച്ചും അവഹേളിച്ചുമാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മത്സ്യത്തൊഴിലാളികളുടെ ജീവന് വിലകൽപ്പിക്കാത്ത യു.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് സി.ഐ.ടി.യു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാണാതായ തൊഴിലാളികൾക്കായി തിരച്ചിൽ നടത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നാവികസേനയുടെ സഹായം തേടിയില്ലെന്നും ടി.പി. രാമകൃഷ്ണൻ ചോദ്യമുയർത്തി.

Also Read: ‘ജീവിതം തുടങ്ങുന്നത് ഗർഭധാരണത്തിൽ നിന്ന്’; തമിഴ്‌നാട് സ്പീക്കറുടെ ഗർഭഛിദ്ര വിരുദ്ധ പരാമർശം വൻ വിവാദത്തിൽ!

കഴിഞ്ഞ സർക്കാർ ദുരിതമനുഭവിച്ചവരെ ചേർത്തുപിടിച്ചപ്പോൾ, നിലവിലെ ഫിഷറീസ് മന്ത്രി ആരാണെന്ന് പോലും ദുരിതബാധിതരായ കുടുംബങ്ങൾ ചോദിക്കുന്ന അവസ്ഥയാണെന്ന് സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ, വി. ശിവൻകുട്ടി, എം.എം. അക്ബർ എം.എൽ.എ തുടങ്ങിയ പ്രമുഖ നേതാക്കളും മാർച്ചിന്റെ ഭാഗമായി പങ്കെടുത്തു.

The post മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാർ പരാജയം; രൂക്ഷ വിമർശനവുമായി ടി.പി. രാമകൃഷ്ണൻ appeared first on Express Kerala.

Spread the love
See also  ടിക്കറ്റ് ബുക്കിംഗിലും വൻ മുന്നേറ്റം! വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു
Scroll to Top