loader image
നിങ്ങളുടെ ഇൻഷുറൻസ് കമ്പനി സുരക്ഷിതമാണോ? പുതിയ ക്ലെയിം റേഷ്യോ പുറത്ത്; പണമടയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

നിങ്ങളുടെ ഇൻഷുറൻസ് കമ്പനി സുരക്ഷിതമാണോ? പുതിയ ക്ലെയിം റേഷ്യോ പുറത്ത്; പണമടയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനക്ഷമത വ്യക്തമാക്കുന്ന ഇൻകേഡ് ക്ലെയിം റേഷ്യോ (ICR) കണക്കുകൾ ഐആർഡിഎഐ പുറത്തുവിട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ ലൈഫ് ഇൻഷുറൻസ് ഇതര വിഭാഗത്തിൽ 82.88 ശതമാനമാണ് ശരാശരി ക്ലെയിം അനുപാതം.

ക്ലെയിം തുകയിൽ വൻ വർദ്ധനവ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൻഷുറൻസ് ക്ലെയിം തുകയിൽ 9.46 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. മുൻ വർഷം 1.72 ലക്ഷം കോടി രൂപയായിരുന്ന ആകെ ക്ലെയിം തുക ഇത്തവണ 1.88 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതിൽ ഏറ്റവും കൂടുതൽ ക്ലെയിമുകൾ തീർപ്പാക്കിയത് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ്. 97.30 ശതമാനമാണ് ഇവരുടെ ക്ലെയിം അനുപാതം.

Also Read: സ്വർണം വീണ്ടും ലക്ഷത്തിലേക്ക്! പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപ കൂടി; റെക്കോർഡ് തകർച്ചയ്ക്ക് ശേഷം തിരിച്ചുവരവ്

എന്താണ് ഈ ക്ലെയിം റേഷ്യോ?

ഒരു ഇൻഷുറൻസ് കമ്പനി ജനങ്ങളിൽ നിന്ന് പ്രീമിയമായി സമാഹരിക്കുന്ന തുകയും, തിരിച്ച് ക്ലെയിമായി നൽകുന്ന തുകയും തമ്മിലുള്ള അനുപാതമാണ് ‘ഇൻകേഡ് ക്ലെയിം റേഷ്യോ’. ഇത് എത്രത്തോളം കൂടുതലാണോ അത്രത്തോളം തുക കമ്പനി ക്ലെയിമുകൾക്കായി ചിലവഴിക്കുന്നു എന്ന് മനസ്സിലാക്കാം. അതുപോലെ, ലഭിച്ച അപേക്ഷകളിൽ എത്രയെണ്ണം തീർപ്പാക്കി എന്ന് വ്യക്തമാക്കുന്നതാണ് ‘ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ’. ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ഭദ്രതയും സേവന നിലവാരവും അളക്കാൻ ഈ കണക്കുകൾ ഉപഭോക്താക്കളെ സഹായിക്കും.
The post നിങ്ങളുടെ ഇൻഷുറൻസ് കമ്പനി സുരക്ഷിതമാണോ? പുതിയ ക്ലെയിം റേഷ്യോ പുറത്ത്; പണമടയ്ക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ appeared first on Express Kerala.

Spread the love
See also  സ്നേഹത്തിന് വേണ്ടി വിരലറുക്കുന്നവർ! ഗോത്രത്തിന്റെ ഞെട്ടിക്കുന്ന ആചാരങ്ങൾ

New Report

Close