അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ

അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ

ഴിഞ്ഞ രണ്ടു വർഷമായി താൻ ‘നാർസിസ്റ്റിക് അബ്യൂസ്’ നേരിടുകയായിരുന്നെന്നും വളരെ മോശമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയെന്നും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയബന്ധത്തെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയത്.

താനുമായി ബന്ധത്തിലുണ്ടായിരുന്ന വ്യക്തി തന്നെ പൂർണ്ണമായും നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും ആദ്യത്തെ കുറച്ചു ഡേറ്റിംഗുകൾക്ക് ശേഷം കുടുംബത്തെ പരിചയപ്പെടുത്തുകയും മൂന്ന് മാസത്തിനുള്ളിൽ വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തുവെന്നും അനുപമ പറയുന്നു. അത്രയും വേഗത്തിൽ കാര്യങ്ങൾ നീങ്ങിയത് പ്രണയം കൊണ്ടല്ല, മറിച്ച് തന്നെ നിയന്ത്രിക്കാനുള്ള വെപ്രാളം കൊണ്ടാണെന്ന് തനിക്ക് വൈകിയാണെങ്കിലും മനസ്സിലായെന്ന് താരം വ്യക്തമാക്കി. തന്നെ ‘ഗോൾഡ് ഡിഗർ’ എന്ന് വിളിക്കുന്നവർ അറിയാൻ വേണ്ടിയാണ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത്. വിവാഹനിശ്ചയത്തിനുള്ള തീരുമാനം താൻ തടഞ്ഞില്ലായിരുന്നെങ്കിൽ താൻ ആ വ്യക്തിയെ വിവാഹം കഴിക്കുകയും ഒടുവിൽ അത് ഡിവോഴ്സിൽ കലാശിക്കുകയും ചെയ്തേനെ. അഭിനയം നിർത്താൻ നിർബന്ധിക്കുന്ന അവസ്ഥയായിരുന്നു അതെന്നും അനുപമ കൂട്ടിച്ചേർത്തു.

Also Read:ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘ഓം’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്!

ഒരു മാസം മുമ്പാണ് ആ ബന്ധം അവസാനിപ്പിച്ചത്. ജീവിതത്തിൽ തെറ്റായ കാര്യങ്ങൾ നടക്കുമ്പോൾ പലപ്പോഴും നമ്മൾ അത് തിരിച്ചറിയണമെന്നില്ല. എന്നാൽ പ്രകൃതി പലപ്പോഴും നമുക്ക് അതിനുള്ള സൂചനകൾ (റെഡ് ഫ്ലാഗുകൾ) കാണിച്ചുതരുമെന്നും, വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ താൻ പങ്കുവെച്ച ഒരു ഫോട്ടോയെക്കുറിച്ച് ആളുകൾ ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്ന് തെറ്റായി വ്യാഖ്യാനിച്ചെന്നും അനുപമ കൂട്ടിച്ചേർത്തു.

The post അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ appeared first on Express Kerala.

See also  കിമ്മിന്റെ മടങ്ങിവരവ് വെറുതെയല്ല!
Spread the love
Scroll to Top