
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 200 രൂപ വർധിച്ച് 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഗ്രാമിന് 95 രൂപ ഉയർന്ന് 14,195 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ, പണിക്കൂലിയും ജി.എസ്.ടിയും അടക്കമുള്ള നികുതികൾ കൂടിച്ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു പവൻ വാങ്ങാൻ ഇതിലും വലിയ തുക നൽകേണ്ടി വരും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വലിയ ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സ്വർണവിലയിലെ അനിശ്ചിതത്വം തുടരുകയാണ്.
The post ഇന്നും കുതിച്ചുയർന്ന് സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ appeared first on Express Kerala.




