
കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.(ED Officials Attack Case, Kerala High Court Refuses To Cancel Bail)
തിരുവനന്തപുരം സെഷൻസ് കോടതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ സർക്കാറിൻ്റെ ഹർജി കോടതി തീർപ്പാക്കി. കേസിലെ മറ്റ് 24 പ്രതികൾക്കും ഇതിനകം ജാമ്യം ലഭിച്ചിട്ടുള്ള സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം.
മറ്റ് പ്രതികൾക്ക് വിചാരണ കോടതി ചുമത്തിയിട്ടുള്ള അതേ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധനയാണ് നടത്തിയത്.
Story Summary
The Kerala High Court rejected petitions filed by the Enforcement Directorate and the state government seeking to cancel the bail of Harish Kumar, the 9th accused in the case involving an attack on ED officials in Thiruvananthapuram.




