
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് കൊടും ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിലാണ് കണ്ടെത്തിയത് (Wadakkanchery stray dog killed). രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ നായയെ കണ്ട നാട്ടുകാരാണ് വിവരം പോലീസിനെയും മൃഗസ്നേഹികളെയും അറിയിച്ചത്.
വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴുത്തിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് വാഹനമിടിച്ചുണ്ടായ അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ള ആരോ ബോധപൂർവ്വം ചെയ്തതാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഡോക്ടർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വടക്കാഞ്ചേരി പോലീസ്.
Story Summary: A stray dog was found killed with its throat slit in Kuranchery, Wadakkanchery; Thrissur police have launched an investigation following a complaint filed by a local doctor.




