വിവാഹിതനായ ക്രിക്കറ്റ് താരത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു! നീന ഗുപ്തയുടെ ജീവിതം മാറ്റിയ ആ തീരുമാനം!

വിവാഹിതനായ ക്രിക്കറ്റ് താരത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു! നീന ഗുപ്തയുടെ ജീവിതം മാറ്റിയ ആ തീരുമാനം!

വിവാഹിതനായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരുന്ന കാലത്താണ് പ്രമുഖ ബോളിവുഡ് നടി നീന ഗുപ്ത മകൾ മസാബയെ ഗർഭിണിയാകുന്നത്. അക്കാലത്ത് വിവിയൻ റിച്ചാർഡ്‌സിന് മറ്റൊരു കുടുംബമുണ്ടായിരുന്നു. ഗർഭം ധരിച്ചതിന് ശേഷം ചുറ്റുമുള്ളവരിൽ നിന്നും കടുത്ത എതിർപ്പുകളും ഗർഭച്ഛിദ്രം ചെയ്യാനുള്ള ഉപദേശങ്ങളും നേരിടേണ്ടി വന്നെങ്കിലും, ആ കുഞ്ഞിനെ ഈ ലോകത്തിലേക്ക് കൊണ്ടരാൻ തന്നെയായിരുന്നു നീനയുടെ തീരുമാനം.

. ആ സമയത്ത് നീനയുടെ അടുത്ത സുഹൃത്തായിരുന്ന സതീഷ് കൗശിക്, സമൂഹത്തിന്റെ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും കുഞ്ഞ് തന്റേതാണെന്ന് പറയാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സാമൂഹിക വിധികളെ ഭയന്ന് മാത്രം അത്തരമൊരു വിവാഹത്തിന് തയ്യാറാകാൻ നീന തയ്യാറായില്ല.

Also Read:അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ

ഏതൊക്കെ തരത്തിലുള്ള ചോദ്യങ്ങളും ഒറ്റപ്പെടലുകളും നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും, ഒരു സിംഗിൾ മദറായി മകൾ മസാബയെ വളർത്താൻ നീന ഗുപ്ത ഉറച്ചതീരുമാനമെടുക്കുകയായിരുന്നു. തന്‍റെ ആത്മകഥയായ ‘സച്ച് കഹുൻ തോ’യിൽ ഈ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും അമ്മയാകുന്നതിലുണ്ടായ സന്തോഷത്തെക്കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്. വർഷങ്ങളോളം വിവിയനുമായി നല്ലൊരു സൗഹൃദവും ബന്ധവും തുടർന്നുപോരാൻ അവർക്ക് കഴിഞ്ഞു.

1989 നവംബറിൽ ജനിച്ച മസാബയെ മികച്ച രീതിയിൽ വളർത്തി വലുതാക്കിയ നീന, പിന്നീട് 2008-ൽ ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയെ വിവാഹം കഴിച്ചു. ഇതിനുശേഷമുള്ള ജീവിതത്തിൽ സ്വന്തം കരിയറിലും വ്യക്തിജീവിതത്തിലും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ നീനയ്ക്കും മകൾക്കും സാധിച്ചു. തുടര്‍ന്ന് 2023 ജനുവരിയിൽ നടനും അഭിഭാഷകനുമായ സത്യദീപ് മിശ്രയെ മസാബ വിവാഹം കഴിക്കുകയും ചെയ്തു.

The post വിവാഹിതനായ ക്രിക്കറ്റ് താരത്തിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു! നീന ഗുപ്തയുടെ ജീവിതം മാറ്റിയ ആ തീരുമാനം! appeared first on Express Kerala.

See also  പുറത്ത് ലഹരിക്കെതിരെ ഓപ്പറേഷൻ ‘തൂഫാൻ’, അകത്ത് ലഹരിക്കടത്തുകാർക്ക് സർക്കാർ പിന്തുണ: ലഹരിക്കേസ് വാർത്തകൾ സെൻസർ ചെയ്യുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ | Pinarayi Vijayan Operation Toofan censorship
Spread the love
Scroll to Top