ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആകട് പ്രകാരം പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിലധികം പേർ

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആകട് പ്രകാരം പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിലധികം പേർ

ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് ; സർഫാസി ആക്ട് പ്രകാരം പിടിച്ചെടുത്ത വസ്‌തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ അഞ്ഞൂറിൽ അധികം പേർ

 

തൃശ്ശൂർ: 2002 ലെ സർഫാസി ആക്ട് പ്രകാരം ലോൺ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പിടിച്ചെടുത്ത വസ്തുവകകളുടെയും കുടിശ്ശികകാരുടെയും പട്ടികയിൽ 551 പേർ. മെയിൻ ബ്രാഞ്ചിൽ നിന്നും മറ്റ് ബ്രാഞ്ചുകളിൽ നിന്നുമായി ലോൺ എടുത്ത് കുടിശ്ശിക വരുത്തിയ ഇവരിൽ പലരുടെയും പേരിൽ കോടികളുടെ ബാധ്യതകളാണുളളത്. മെയിൻ ബ്രാഞ്ചിൽ നിന്നും ലക്ഷങ്ങളുടെയും കോടികളുടെയും ലോൺ എടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ മാളിയേക്കൽ കൂനൻ വീട്ടിൽ പ്രിൻസ് ജോസ്, ഇരിങ്ങാലക്കുട ഓടമ്പിള്ളി ലൈനിൽ ജോർജ് അറയ്ക്കൽ , ഇരിങ്ങാലക്കുട മടത്തിക്കര പള്ളായി ബാബു , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാന്ത്ര ജോയ്, ഇരിങ്ങാലക്കുട കൊളങ്ങര വീട്ടിൽ രാധാകൃഷ്ണൻ , ക്രൈസ്റ്റ് നഗറിൽ മാളിയേക്കൽ കൂനൻ വിജി ജോസ് തുടങ്ങി അഞ്ഞൂറിലധികം പേരുകളാണ് കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ ബാങ്കിൻ്റെ വെബ്സൈറ്റിൽ ഉള്ളത്. മെയിൻ ബ്രാഞ്ച് കൂടാതെ നട, തലോർ, വെള്ളാങ്ങല്ലൂർ , ചാലക്കുടി, കോടാലി , കൊരട്ടി, കൊടകര, ആളൂർ, മാള, അന്നമനട, കാട്ടൂർ, കരുവന്നൂർ , ആമ്പല്ലൂർ തുടങ്ങിയ ബ്രാഞ്ചുകളിൽ നിന്നായിട്ടാണ് ലോണുകൾ നൽകിയിട്ടുളളത്.

Spread the love
See also  സ്വർണവിലയിൽ വൻ ഇടിവ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top