” ഡൈ മൈ ലവ് ” ഇന്ന് വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് ഹാളിൽ

” ഡൈ മൈ ലവ് ” ഇന്ന് വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് ഹാളിൽ

കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ചിത്രം ” ഡൈ മൈ ലവ് ” ഇന്ന്  വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

ഇരിങ്ങാലക്കുട : 2025 ലെ കാൻ അന്താരാഷ്ട്രചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ചിത്രം ” ഡൈ മൈ ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 14 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. ഭർത്താവിനൊപ്പം മൊണ്ടാനയിലെ ഒരു ഗ്രാമപ്രദേശത്ത് പഴയ വീട്ടിൽ കഴിയുന്ന എഴുത്തുകാരി കൂടിയായ ഗ്രേസി പ്രസവാനന്തര വിഷാദരോഗത്തെ തുടർന്ന് കടന്നു പോകുന്ന അവസ്ഥകളിലൂടെയാണ് 118 മിനിറ്റുള്ള ചിത്രം സഞ്ചരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ എഴ് അംഗീകാരങ്ങളും നാല്പത്തിയൊൻപത് നോമിനേഷനുകളും നേടിയ ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ

Spread the love
See also  എ.ഐ.എസ്.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂർവകാല നേതൃസംഗമം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top