
വാഴക്കാട്: ബി.ജെ.പി സംഘടിപ്പിച്ച തിരംഗ യാത്ര പരിപാടിയിൽ സി.പി.എം പഞ്ചായത്ത് അംഗം പങ്കെടുത്തു ഉദ്ഘാടനം നിർവ്വഹിച്ച സംഭവം സി.പി.എം – ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ തെളിവാണെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു (Vazhakkad Tiranga Yatra CPM BJP controversy).
വാഴക്കാട് ബസ് സ്റ്റാൻഡിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗ യാത്രയിലാണ് വിവാദ സംഭവം അരങ്ങേറിയത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ നാലാം വാർഡ് മെമ്പറും സി.പി.എം പ്രതിനിധിയുമായ സ്രാമ്പിയേക്കൽ ബഷീർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാറിന് ദേശീയ പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
പുറമെ പരസ്പരം എതിർപ്പ് പ്രകടിപ്പിക്കുകയും പ്രാദേശിക തലങ്ങളിൽ സഹകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രത്യയശാസ്ത്രപരമായ എതിർപ്പുകൾ വെറും അഭിനയം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ശക്തമായ രാഷ്ട്രീയ പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം അറിയിച്ചു.
Story Summary:
Congress in Vazhakkad accused CPM and BJP of having a secret nexus after CPM-supported ward member Srambiyekkal Basheer inaugurated a BJP Tiranga Yatra by handing over the national flag to a BJP leader.




