ആമിർ അലിയായി പൃഥ്വിരാജും മുത്തശ്ശനായി മോഹൻലാലും! ‘ഖലീഫ’യ്ക്ക് യു/എ 16+ സർട്ടിഫിക്കറ്റ്; റിലീസ് ഓഗസ്റ്റ് 20-ന്

ആമിർ അലിയായി പൃഥ്വിരാജും മുത്തശ്ശനായി മോഹൻലാലും! ‘ഖലീഫ’യ്ക്ക് യു/എ 16+ സർട്ടിഫിക്കറ്റ്; റിലീസ് ഓഗസ്റ്റ് 20-ന്

പൃഥ്വിരാജ്, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുടെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തശ്ശനാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read:തിയേറ്ററുകളിൽ ആവേശമായി സൂര്യയുടെ ‘വിശ്വനാഥ് ആന്റ് സൺസ്’; മികച്ച പ്രതികരണവുമായി കുടുംബപ്രേക്ഷകർ

ചിത്രത്തിലെ ‘അസലായവളെ’ എന്ന പ്രണയഗാനം ഇതിനോടകം സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ജേക്സ് ബിജോയ് ആണ് സംഗീതം. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി. വിപിൻകുമാർ പൊഫാറ്റിയോ പ്രൊമോഷൻസും ശബരി പി.ആർ.ഒയും നിർവഹിക്കുന്നു.

The post ആമിർ അലിയായി പൃഥ്വിരാജും മുത്തശ്ശനായി മോഹൻലാലും! ‘ഖലീഫ’യ്ക്ക് യു/എ 16+ സർട്ടിഫിക്കറ്റ്; റിലീസ് ഓഗസ്റ്റ് 20-ന് appeared first on Express Kerala.

See also  വിപണി കീഴടക്കാൻ ജെഎസ്‌ഡബ്ല്യു എംജിയുടെ ‘ഹെക്ടർ ഹോക്ക്’ എത്തുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ച് പുതിയ എസ്‌യുവി!
Spread the love
Scroll to Top