13 കൊലപാതകങ്ങൾ, എണ്ണമറ്റ കവർച്ചകൾ; അമേരിക്കയെ വട്ടം കറക്കിയ ‘സീരിയൽ കില്ലർമാരായ’ കമിതാക്കൾ, അവരുടെ പ്രണയവും മരണവും; ബോണിയുടെയും ക്ലൈഡിന്റെയും കഥ | Bonnie and Clyde

13 കൊലപാതകങ്ങൾ, എണ്ണമറ്റ കവർച്ചകൾ; അമേരിക്കയെ വട്ടം കറക്കിയ ‘സീരിയൽ കില്ലർമാരായ’ കമിതാക്കൾ, അവരുടെ പ്രണയവും മരണവും; ബോണിയുടെയും ക്ലൈഡിന്റെയും കഥ | Bonnie and Clyde

ശരിയും തെറ്റും തമ്മിലുള്ള അതിർവരമ്പുകൾ ഭേദിച്ച രണ്ട് കമിതാക്കൾ. ലോക ശ്രദ്ധ പിടിച്ച് പറ്റിയ കമിതാക്കളായിരുന്നു ബോണിയും ക്ലൈഡും (Bonnie and Clyde). അത്രകണ്ട് നിസാരകാരയിരുന്നില്ല ബോണിയും അവളുടെ പ്രിയതമൻ ക്ലൈഡും, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളായിരുന്നു ഇവർ. ബോണിയും ക്ലൈഡും എന്നീ കമിതാകളെ ലോകം അറിയുന്നത് 1967 ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമയിലൂടെയായിരുന്നു. എന്നാൽ സിനിമാ കഥയെ വെല്ലുന്നതാണ് കൊടും കുറ്റവാളികളായ ഇവരുടെ പ്രണയവും മരണം. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അമേരിക്കയെ വട്ടം കറക്കിയ കമിതാക്കളും അവരുടെ ദാരുണമായ മരണവും.

മോഷണം തട്ടിക്കൊണ്ടുപോകൽ കൊലപാതകം, തുടരെയുള്ള ഇവരുടെ കൊലപാതക പരമ്പരകൾ കാരണം ഇവർക്ക് ലോകം നൽകിയ പേര് പോലും സീരിയൽ കില്ലർ കപ്പിൾസ് എന്നായിരുന്നു. മറ്റ് കമിതാക്കൾ കണ്ടുമുട്ടുന്നത് പോലെയായിരുന്നില്ല ഇവർ പര്സപരം ആദ്യമായി കാണുന്നത് പോലും. തീർത്തും സാഹസികതകൾ നിറഞ്ഞ ഇവരുടെ ജീവിതം ആരും അറിഞ്ഞിരിക്കേണ്ട പ്രണയകാവ്യം തന്നെയാണ്. 1930 ജനുവരി അമേരിക്കയിലെ ടെക്സസിൽ വച്ചാണ് ബോണിയും ക്ലൈഡും ആദ്യമായി കണ്ടുമുട്ടുന്നത്.
1930 ജനുവരി 5 ബോണി പാർക്കർ (Bonnie Parker) എന്ന 19 കാരി കൊലപാതക കുറ്റത്തിന് ജയിലിൽ ശിക്ഷ അനിഭവിക്കുന്ന തന്റെ ഭർത്താവിനെ കാണുവാനായി എത്തുന്നു. ഇതേ ജയിലിലെ മറ്റൊരു തടവുകാരനായിരുന്നു ക്ലൈഡ് ബാരോ (Clyde Barrow) എന്ന 21കാരൻ. തീർത്തും അപ്രതീക്ഷിതമായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. ക്ലൈഡിനെ കണ്ട ബോണിയ്ക്ക് ആ ചെറുപ്പക്കാരനോട് ഒരു അടുപ്പം തോന്നുവാൻ തുടങ്ങി. ഈ തോന്നലിന്റെ പുറത്ത് ബോണി ക്ലൈഡിനെ ജയിലിൽ നിന്നും രക്ഷപ്പെടുവാൻ സഹായിക്കുന്നു. ബോണിയുടെ സഹായത്തോടെ ക്ലൈഡ് ജയിൽ ചാടുന്നു. പക്ഷെ വീണ്ടും ക്ലൈഡ് പിടിക്കപ്പെടുന്നു തുടർന്ന് 1932 ലാണ് ക്ലൈഡ് ജയിൽ മോചിതനാകുന്നത്.

1932 ൽ ജയിൽ മോചിതനായ ക്ലൈഡ് പിന്നെയും ബോണിയെ കണ്ടുമുട്ടുന്നു. അന്ന് തന്നെ ജയിലിൽ നിന്നും രക്ഷപ്പെടുവാൻ സഹായിച്ച് അവളോട് അവൻ കുറച്ചു നേരം സംസാരിക്കുന്നു. ക്ലൈഡ് തന്റെ ഭാവി പരിപാടികളെ കുറിച്ച് ബോണിയോട് വിവരിക്കുന്നു. താൻ അടുത്തതായി ഒരു ബാങ്ക് കൊള്ളയടിക്കുവാൻ പോവുകയാണ് എന്നും, അത് കഴിഞ്ഞാൽ പിന്നെ ഈ നാട് വിട്ട് മറ്റൊരിടത്തേക്ക് പോകുമെന്നും ക്ലൈഡ് പറയുന്നു. എന്നാൽ ക്ലൈഡ് പറഞ്ഞ ഓരോന്നും കേട്ട് ബോണിയ്ക്ക് ഭയമല്ല മറിച്ച് ആശ്ചര്യമാണ് തോന്നിയത്. ക്ലൈഡ് തന്റെ കാര്യങ്ങൾ ബോണിയോട് പറഞ്ഞപ്പോൾ ബോണി അവളുടെ ജീവിതത്തെ കുറിച്ചും അവനോട് പറയുന്നു. ബോണിയുടെ ജീവിതം സങ്കടവും ദുരിതവും നിറഞ്ഞതായിരുന്നു. ബോണിയുടെ കഥകൾ കേട്ട് ക്ലൈഡിന് ബോണിയോട് സ്നേഹമാണോ സഹതാപമാണോ എന്ന അറിയില്ല അവന് അവളോട് എന്തൊരു അടുപ്പം തോന്നുവാൻ തുടങ്ങി. ഒരുപക്ഷെ ഈ തൽപ്പര്യത്തിന്റെ പുറത്താകാം ക്ലൈഡ് ബോണിയോട് തന്റെയൊപ്പം വരുന്നോ എന്ന് ചോദിക്കുന്നു. അവളും അതിനെ എതിർത്തൊന്നു പറയുന്നില്ല.

ക്ലൈഡിന്റെ കുറ്റകൃത്യങ്ങളിൽ മാത്രമല്ല മറിച്ച് ജീവിതത്തിലും പങ്കാളിയാകുവാൻ ബോണി തിരുമ്മാനിക്കുന്നു. അങ്ങനെ അവരുടെ പ്രണയ കഥ അവിടെ ആരംഭിക്കുകയായിരുന്നു. ക്ലൈഡ് പറഞ്ഞത് പോലെ അടുത്ത ദിവസം ഇരുവരും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിച്ചേർന്നിരുന്നു എങ്കിലും അവർക്ക് ക്ലൈഡിനെയും ബോണിയെയും പിടികൂടുവാൻ സാധിച്ചിരുന്നില്ല. ക്ലൈഡിന് ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യമാണ് അവരെ പോലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെടുവാൻ സഹായിച്ചത്. അന്ന് തുടങ്ങിയ അവരുടെ പ്രയാണം രണ്ടു വർഷത്തോളം നീണ്ടു നിന്നു.
പലയിടത്തും പട്ടാപകൽ പോലും അവർ കവർച്ച നടത്തി. ഒന്നും രണ്ടുമല്ല നിരവധി ബാങ്കുകൾ അവർ കൊള്ളയടിച്ചു. അവരുടെ വഴിയിൽ തടസമായി എത്തുന്ന ഒരാളെയും അവർ വെറുതെ വിട്ടില്ല, സാധാരണകാരനെന്നോ പോലീസുകാരൻ  എന്നോ അവർ ആരെയും വേർതിരിച്ചില്ല. അവരുടെ ലക്ഷ്യത്തിന് തടസമായി നിന്നവരെയൊക്കെയും അവർ കൊന്നു. ഉദ്യോഗസ്ഥർക്ക് ഇവർ ശെരിക്കും ഒരു തലവേദനായായി മാറി. എത്ര ശ്രമിച്ചിട്ടും ഇരുവരെയും പോലീസിന് പിടികൂടുവൻ സാധിച്ചില്ല. ക്ലൈഡിന്റെയും ബോണിയുടെയും കുറ്റകൃത്യങ്ങളുടെ പരമ്പര നീണ്ടുകൊണ്ടേയിരുന്നു, ഒട്ടുംവൈകാതെ തന്നെ ഇരുവരും പത്രങ്ങളുടെ പ്രധാന ചർച്ച വിഷയമായി മാറി. ക്ലൈഡിനനെയും ബോണിയെയും പിടികൂടുവാൻ കഴിയാത്തത് പോലീസിന്റെ കഴിവുകേടായി പത്രങ്ങൾ അച്ചടിക്കുന്നു.

See also  വീഴാൻ പോകുന്ന ആ സത്യം എന്ത്?

പതിയെ പതിയെ ഇവരുടെ ജീവിതവും പ്രണയവും അമേരിക്കയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ടു. ചെയ്തു കൂട്ടുന്ന കുറ്റകൃത്യങ്ങൾക്ക് ഇടയിലും അവർ പരസ്പരം ഏറെ സ്നേഹിച്ചിരുന്നു. കുട്ടികാലാം മുതലേ കവിതകൾ എഴുത്തുമായിരുന്ന ബോണി അവരുടെ പ്രണയത്തെ വർണ്ണിച്ച് കൊണ്ട് നിരവധി കവിതകൾ എഴുതി. ക്ലൈഡ് അവർ രണ്ടുപേരുടെയും നിരവധി ചിത്രങ്ങൾ പകർത്തി സൂക്ഷിച്ചു. കവിതകൾ എഴുതിയും ചിത്രങ്ങൾ പകർത്തിയും അവർ അവരുടെ കുറ്റകൃത്യങ്ങളുടെ പരമ്പര തുടർന്നു. പണത്തിനായി അവർ ആരെയും കൊല്ലുവാൻ മടിച്ചിരുന്നില്ല. എന്നാൽ പ്രത്യക്ഷത്തിൽ അവർക്ക് മോഷണങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടമൊന്നും തന്നെയുണ്ടായില്ല എന്നതാണ് സത്യം. രണ്ട് വർഷത്തെ കാലയളവിനുള്ളിൽ ഇവർ 13 ഓളം മന്യുഷ്യരെ കൊന്നു.
ഒടുവിൽ ക്ലൈഡിനെയും ബോണിയെയും പിടികൂടുവാൻ വേണ്ടി പോലീസ് ഒരു പ്രതേക സംഘത്തിന് തന്നെ രൂപം നൽകി. അവർ ബോണിയും ക്ലൈഡുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയുവാൻ ആരംഭിക്കുന്നു. ഇതിലൂടെ അവരെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിക്കുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കായി പോലീസ് അന്വേഷണം ശക്തമുകുന്നു. രാവെന്നോ പകലെന്നോ ഇല്ലതെ ഇവർക്കായി  വല വിരിക്കുന്നു. ഒടുവിൽ അത് സംഭവിക്കുന്നു, പോലീസ് ഒരുക്കിയ കെണിയിൽ അവർ കുടുങ്ങുന്നു.

1934 മെയ് 23, ലൂസിയാനയിലെ ബിയൻവില്ലെ പാരിഷിലൂടെ കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബോണിയും ക്ലൈഡും അവർക്കായി പോലീസ് ഒരുക്കിയ കെണിയെ കുറിച്ച് അറിയാതെ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. മോഷ്ടിച്ച കാറുമായുള്ള യാത്രക്കിടയിൽ വഴി അരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ അവർ കാണുന്നു, വാഹനത്തിനടുത്തായി സഹായം അഭ്യർഥിച്ച് കൊണ്ട് മനുഷ്യൻ നിൽപ്പുണ്ട്. അയാളെ സഹായിക്കുന്നതിനായി ക്ലൈഡ് കാർ പതിയെ നിർത്തുന്നു. ക്ലൈഡ് കാർ നിർത്തയെന്നു മനസ്സിലായ ആ മനുഷ്യൻ ഉടൻ തന്നെ നിലത്ത് കിടന്നു. ആ മനുഷ്യൻ ശെരിക്കും എന്താണ് കാണിക്കുന്നത് എന്ന് അവർക്ക് മനസ്സിലാകുന്നതിന് മുൻപ് ആ ഫോർഡ് കാറിന്റെ ചില്ലുകൾ തുളച്ചു കൊണ്ട് വേണ്ടിയുണ്ടകൾ ബോണിയുടെയും ക്ലൈഡിന്റെയും ശരിരത്തിൽ പതിച്ചു. അത് പോലീസ് അവർക്കായി ഒരുക്കിയ കെണിയായിരുന്നു. തങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടു കഴിഞ്ഞു. ഏകദേശം 130 വെടിയുണ്ടകൾ ആ കാറിൽ തുളച്ചു കയറി. ബോണിയും ക്ലൈഡും മരണപ്പെട്ടു എന്ന് മനസ്സിലായ പോലീസ് പുഞ്ചിരികളോടെ കാറിനടുത്തേക്ക് നടന്നു നീങ്ങി. രണ്ടു വർഷത്തോളം നീണ്ടു നിന്ന് ആ വേട്ട അങ്ങനെ അവസാനിച്ചിരിക്കുന്നു.

ബോണിയും ക്ലൈഡും മരണപ്പെട്ടു എന്ന് വാർത്ത പലരും ആഘോഷമാക്കി. എന്നാൽ ചിലർ ഇവരുടെ മരണത്തിൽ ദുഖിതരായിരുന്നു. പലരും ഇരുവരെയും ഒരുമിച്ച് അടക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവരുടെ ബന്ധുക്കൾ അവരെ വ്യത്യസ്ത സെമിത്തേരിയിൽ അടക്കം ചെയ്തു. അവർ കൊല്ലപ്പെട്ടത്തിന് ശേഷവും അവരെ ലോകം മറന്നില്ല. ഇവരെ ലോകം ഓർത്തത് അവർ നടത്തിയ കുറ്റകൃത്യങ്ങളുടെ ഓർമ്മപ്പെടുത്തലായിട്ട് അല്ല മറിച്ച് അവരുടെ മൺമറഞ്ഞ പ്രണയത്തിന്റെ പേരിലായിരുന്നു. ബോണിയും ക്ലൈഡും മരണപ്പെട്ട വർഷങ്ങ്ൾക്ക് ഇപ്പുറവും പ്രണയസാഹിത്യത്തിന്റെ ഏടുകളിൽ ഇവരുടെ കഥ ഇന്നും അനുസ്മരിക്കപ്പെടുന്നു.

Summary: Bonnie Parker and Clyde Barrow were a notorious American criminal couple who led a violent two-year crime spree during the Great Depression, involving multiple bank robberies and at least 13 murders. Their criminal depth extended far beyond mere theft, as they showed no hesitation in killing law enforcement officers and civilians who stood in their path. The magnitude of their violence eventually triggered a massive multi-state manhunt that ended only when their getaway car was riddled with over 100 bullets in a deadly police ambush.

See also  ഉപ്പിലിട്ടത് മീനിനെയോ പച്ചക്കറിയെയോ അല്ല; ദിവസവും രാത്രിയിൽ ഇതിലേക്ക് ശരീരം മുക്കിവെച്ചാൽ സംഭവിക്കുന്നത് ഇത്!
Spread the love
Scroll to Top