
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ വിജയുടെ മാതാവിനെക്കുറിച്ച് പരാമർശം നടത്തിയ തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നനൈനാർ നാഗേന്ദ്രന്റെ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. നാഗേന്ദ്രന്റെ വാചകങ്ങൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളും സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളും രംഗത്തെത്തി.(Nainar Nagendran Sparks Controversy Over Personal Remarks On CM Vijay Mother)
നിയമസഭയിൽ നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾക്കിടയിലെ “എവിടെ അച്ഛൻ?” എന്ന ചോദ്യത്തിന് മറുപടിയായാണ് നാഗേന്ദ്രൻ ഈ വിവാദ പരാമർശം നടത്തിയത്. “അസംബ്ലിയിൽ ‘എവിടെ അച്ഛൻ?’ എന്ന് ചോദിച്ചുകൊണ്ടിരുന്നാൽ എങ്ങനെ അറിയും? വീട്ടിൽ പോയി അമ്മയോട് ചോദിക്കണം; അപ്പോഴേ അച്ഛൻ എവിടെയാണെന്ന് അവർ പറഞ്ഞുതരൂ. അല്ലാതെ അസംബ്ലിയിൽ അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഈ പ്രസംഗത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്. നൈനാർ നാഗേന്ദ്രന്റേത് സംസ്കാരശൂന്യവും വ്യക്തിഹത്യ നടത്തുന്നതുമായ പ്രസംഗമാണെന്ന് ടി.വി.കെ മന്ത്രി രാജ് മോഹൻ കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ നേതാവിന്റെ പദവിക്ക് ചേരാത്ത തരത്തിലുള്ള ഇത്തരം വാക്കുകളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ പരാമർശം രാഷ്ട്രീയ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന് മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Story Summary
Tamil Nadu BJP President Nainar Nagendran triggered a major political controversy after making personal remarks against Tamil Nadu Chief Minister and TVK leader Vijay’s mother during a speech. The comments sparked heavy backlash from the ruling TVK party as well as former BJP state chief K Annamalai, who condemned the speech as low-quality politics that crossed the boundaries of political decency.




