
കോഴിക്കോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദപരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസിനെതിരെ സംസാരിച്ചത്.(MV Jayarajan Indirectly Targets CJI Surya Kant Recalling Old Remark In Vadakara Speech)
മുൻപ് താൻ നടത്തിയ ഒരു പരാമർശത്തെ ഓർമ്മിപ്പിച്ചായിരുന്നു ജയരാജന്റെ പ്രതികരണം. വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും എന്നാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോൾ അത്തരം പരാമർശങ്ങൾ നടത്തിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘പാറ്റ’ പരാമർശം നടത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മുൻപ് താൻ വിളിച്ചതുപോലെ തന്നെ വിളിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
Story Summary
CPM leader MV Jayarajan targeted Chief Justice of India Surya Kant over his controversial remarks, hinting at his past comment. Speaking at a DYFI event in Vadakara, Jayarajan stated that he is prepared to face imprisonment again for calling out such judicial observations.




