റഷ്യൻ കമാൻഡർ ക്രിമിയയിൽ കൊല്ലപ്പെട്ടു: 32-കാരി അറസ്റ്റിൽ, പൊട്ടിത്തെറിച്ചത് വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ചു വെച്ച സ്ഫോടകവസ്തു | Robert Shageev Killed

റഷ്യൻ കമാൻഡർ ക്രിമിയയിൽ കൊല്ലപ്പെട്ടു: 32-കാരി അറസ്റ്റിൽ, പൊട്ടിത്തെറിച്ചത് വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ചു വെച്ച സ്ഫോടകവസ്തു | Robert Shageev Killed

Robert Shageev Killed

സെവസ്റ്റോപോൾ: റഷ്യൻ അധിനിവേശ മേഖലയായ ക്രൈമിയയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ റഷ്യൻ കമാൻഡർ റോബർട്ട് ഷാഗീവ് (49) കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 32 കാരിയായ മാർഗരിറ്റ റിയൂട്ട് എന്ന യുവതിയെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു. ഉക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് യുവതി സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.(Robert Shageev Killed In Crimea Blast Woman Arrested in Russian Naval Officer killing)

റിപ്പോർട്ടുകൾ പ്രകാരം, റോബർട്ട് ഷാഗീവ് കോണിപ്പടികൾ ഇറങ്ങി വരുന്ന സമയം സമീപത്തെ വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ചു വെച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഡ്രോൺ ആക്രമണമാണെന്ന് സമീപവാസികൾ സംശയിച്ചത്രയും ശക്തമായ സ്ഫോടനമാണ് നടന്നത്.

സ്ഫോടനത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ മാർഗരിറ്റ റിയൂട്ടിനെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തു. കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ 30 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 2014-ൽ റഷ്യ ക്രിമിയ പിടിച്ചെടുത്ത വേളയിൽ ഉക്രെയ്ൻ നാവികസേനയിൽ നിന്ന് റഷ്യയിലേക്ക് കൂറുമാറിയ ഉയർന്ന ഉദ്യോഗസ്ഥനാണ് റോബർട്ട് ഷാഗീവ്. ഉക്രെയ്നിന്റെ ‘സപോറീഷ്യ’യുടെ കമാൻഡറായിരുന്ന അദ്ദേഹം, പിന്നീട് റഷ്യൻ നാവികസേനയുടെ ഭാഗമാവുകയായിരുന്നു.

Story Summary

A high-ranking Russian Black Sea Fleet officer, Robert Shageev, was killed in a blast in Russian-occupied Crimea. A 32-year-old woman, Margarita Reut, was arrested for allegedly planting the explosive on Ukrainian intelligence orders.

Spread the love
See also  മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയി; ഒന്നരവയസ്സുകാരന് തീവണ്ടി തട്ടി ദാരുണാന്ത്യം!
Scroll to Top