
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൃത്യമായി ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ‘ഗോൾഡൻ അവർ’ കഴിഞ്ഞാൽ കടലിൽ കുടുങ്ങിയവരെ ജീവനോടെ കണ്ടെത്താൻ പ്രയാസമുണ്ടാകുമെന്നും, കഴിഞ്ഞ നാലുവർഷമായിട്ടും കടലിൽ കാണാതായി കണ്ടെത്താൻ കഴിയാത്തവരുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അപര്യാപ്തതകൾ ഉണ്ടായ സ്ഥലങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നേവി സംഘത്തിനും കോസ്റ്റ് ഗാർഡിനുമൊപ്പം മത്സ്യത്തൊഴിലാളികളും തിരച്ചിൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒപ്പമുണ്ട്. മുതലപ്പൊഴിയിൽ പരിശോധനയ്ക്കായി നേവിയുടെ ഐ.എൻ.എസ്. കൽപ്പേനിയും എത്തിയിരുന്നു. തിരച്ചിൽ ഒരു കാരണവശാലും നിർത്തിവയ്ക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
Also Read:‘തെറ്റ് ചെയ്യുന്നത് എൻ.ടി.എ, ശിക്ഷ അനുഭവിക്കുന്നത് വിദ്യാർത്ഥികൾ’; യുജിസി-നെറ്റ് പരീക്ഷാ റദ്ദാക്കലിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി
കഴിഞ്ഞ ജൂലൈ 31-ന് പുലർച്ചെയുണ്ടായ ശക്തമായ തിരയിലും കാറ്റിലും വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതാകുന്നത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോസ്റ്റ്ഗാർഡിന്റെ രണ്ട് ഡോണിയർ ചെറുവിമാനങ്ങളും ചേതക്ക് ഹെലികോപ്റ്ററും ആകാശ നിരീക്ഷണം നടത്തിയിരുന്നു.
The post മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവം! എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുന്നു; സുരേഷ് ഗോപി appeared first on Express Kerala.




