മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിൻ്റെ ഷൂട്ടിങ് സന്നിധാനത്ത് നടക്കില്ല: അനുമതി നിഷേധിച്ച് വനംവകുപ്പ് | Mohanlal Athimanoharam

മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിൻ്റെ ഷൂട്ടിങ് സന്നിധാനത്ത് നടക്കില്ല: അനുമതി നിഷേധിച്ച് വനംവകുപ്പ് | Mohanlal Athimanoharam

Mohanlal Athimanoharam

പത്തനംതിട്ട: തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ഷൂട്ടിംഗിന് സന്നിധാനത്ത് വനംവകുപ്പ് അനുമതി നിഷേധിച്ചു. ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതാണെന്നും, ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് നിലനിൽക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി.(Mohanlal Athimanoharam shooting denied permission at Sabarimala Sannidhanam)

ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന ഭാഗങ്ങളിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇവിടെ നാളെ മുതൽ ഷൂട്ടിംഗ് ആരംഭിക്കും.

‘തുടരും’ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Story Summary

Forest Department denied permission for shooting Mohanlal’s upcoming movie ‘Athimanoharam’ at Sabarimala Sannidhanam, citing High Court orders and Periyar Tiger Reserve regulations. However, permission has been granted for filming up to Pamba under the Ranni forest division starting tomorrow.

Spread the love
See also  സദ്ദാമിന് പറ്റിയ തെറ്റ് ട്രംപിനും പറ്റുമോ? പ്രതിരോധത്തിന്റെ 160 ദിനങ്ങൾ കടന്ന് ഇറാൻ
Scroll to Top