തൃശൂർ കോടന്നൂരിൽ യുവതിക്കും യുവാവിനും കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു.

തൃശൂർ കോടന്നൂരിൽ യുവതിക്കും യുവാവിനും കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു.

തൃശൂർ കോടന്നൂരിൽ യുവതിക്കും യുവാവിനും കുത്തേറ്റു. പള്ളിപ്പുറം സ്വദേശിനി വൈഷ്ണക്കും, ഒപ്പമുണ്ടായിരുന്ന പുത്തൂർ സ്വദേശി അരുണിനുമാണ് കുത്തേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് ആക്രമിച്ചത്. പ്രതി ഓടി രക്ഷപ്പെട്ടു. കോടന്നൂർ സെന്ററിലെ സൂപ്പർമാർക്കറ്റിനു മുന്നിൽ വെച്ചായിരുന്നു സംഭവം.
സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങിയപ്പോൾ പരിസരത്തുണ്ടായിരുന്ന അശ്വിൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇന്ന് രാത്രി 8:30 യോടെ ആയിരുന്നു സംഭവം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി ചേർപ്പ് പോലീസ് പറഞ്ഞു. വൈഷ്ണയ്ക്ക് ഇടുപ്പിലും, അരുണിന് കൈയ്ക്കുമാണ് കുത്തേറ്റത്.
ഇരുവരെയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഷ്ണയും അശ്വിനും നേരത്തേ സുഹൃത്തുക്കളായിരുന്നു. പിന്നീടുണ്ടായ അകൽച്ച ആക്രമണത്തിന് കാരണമായെന്നാണ് വിവരം.

Spread the love
See also  ഇരിങ്ങാലക്കുട കോടതി കെട്ടിടം നാടിന് സമർപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top