ഇനി ബാങ്കുകൾക്ക് തോന്നിയപോലെ പലിശ കൂട്ടാനാകില്ല! വായ്പയെടുത്തവർക്ക് ആശ്വാസവുമായി ആർബിഐയുടെ പുതിയ നീക്കം

ഇനി ബാങ്കുകൾക്ക് തോന്നിയപോലെ പലിശ കൂട്ടാനാകില്ല! വായ്പയെടുത്തവർക്ക് ആശ്വാസവുമായി ആർബിഐയുടെ പുതിയ നീക്കം

രാജ്യത്തെ ബാങ്കിങ് മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും വായ്പയെടുത്ത ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകാനുമായി നിർണായക നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘ഇന്ററെസ്റ്റ് റേറ്റ്സ് ഓൺ ലോൺസ് ആൻഡ് അഡ്വാൻസസ് ഡയറക്ഷൻസ്, 2026’ എന്ന പേരിലിറക്കിയ പുതിയ കരട് നിർദ്ദേശ പ്രകാരം, വായ്പയുടെ പലിശ നിരക്ക് നിർണ്ണയിക്കുന്ന ബെഞ്ച്മാർക്കിൽ മാറ്റം വരുത്തണമെങ്കിൽ ഇനിമുതൽ ബാങ്കുകൾക്ക് ഉപഭോക്താവിന്റെ പൂർണ്ണ അനുമതി നിർബന്ധമാകും. സെപ്റ്റംബർ 11 വരെ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിർദ്ദേശങ്ങളിൽ അഭിപ്രായം അറിയിക്കാം.

ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഹോം ലോൺ, പേഴ്സണൽ ലോൺ, എംഎസ്എംഇ വായ്പകൾ എന്നിവ എടുത്ത സാധാരണക്കാർക്കാണ് ആർബിഐയുടെ ഈ തീരുമാനം ഏറ്റവും വലിയ ആശ്വാസമാകുന്നത്. ബാങ്കുകൾ ഏകപക്ഷീയമായി ബെഞ്ച്മാർക്ക് മാറ്റുന്നതും, അതിന്റെ മറവിൽ പലിശ നിരക്കും പ്രതിമാസ ഇഎംഐയും ഉയർത്തുന്നതിനും പുതിയ നിയമത്തോടെ വിരാമമാകും. കൂടാതെ, പുതിയ നിരക്കുകളിലേക്ക് വായ്പ മാറ്റുമ്പോൾ പ്രോസസിംഗ് ഫീയോ മറ്റ് അധിക ചാർജുകളോ ഈടാക്കരുതെന്നും, പഴയതിനേക്കാൾ കൂടുതൽ പലിശ വരാൻ പാടില്ലെന്നും ആർബിഐ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ചെമ്പിന്റെ വില കുതിച്ചുയരുമ്പോൾ; പുതിയ ഊർജ്ജ സമ്പദ്‌വ്യവസ്ഥയിൽ ഈ ലോഹം എത്രത്തോളം നിർണായകമാണ്?

വായ്പകളുടെ പലിശ നിരക്കിനൊപ്പം ഈടാക്കുന്ന സ്‌പ്രെഡ് അല്ലെങ്കിൽ മാർജിൻ ഘടകങ്ങൾ തോന്നിയതുപോലെ കൂട്ടുന്നതിനും തടയിട്ടിട്ടുണ്ട്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾക്ക് പുറമെ എൻബിഎഫ്സികൾക്കും സഹകരണ ബാങ്കുകൾക്കും പുതിയ ചട്ടക്കൂട് ബാധകമായിരിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം അന്തിമ അനുമതി ലഭിച്ചാൽ 2027 ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള ലോണുകൾ പുതിയ ഫ്രെയിംവർക്കിലേക്ക് മാറ്റുന്നതിനായി 2029 ഏപ്രിൽ 1 വരെ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

The post ഇനി ബാങ്കുകൾക്ക് തോന്നിയപോലെ പലിശ കൂട്ടാനാകില്ല! വായ്പയെടുത്തവർക്ക് ആശ്വാസവുമായി ആർബിഐയുടെ പുതിയ നീക്കം appeared first on Express Kerala.

See also  വിദ്യാർത്ഥികളുടെ മാനസിക ക്ഷേമത്തിനായി ‘റസൊണേറ്റ് 360’; പദ്ധതി ഉദ്ഘാടനം ചെയ്തു | Resorcio Resonate 360 launch Trivandrum
Spread the love
Scroll to Top