പ്രതികൾക്ക് വീട്ടിലേക്ക് എളുപ്പത്തിൽ കയറാനുള്ള വഴി പറഞ്ഞു കൊടുത്തു, വൈകിയെത്തുന്നതിന് വഴക്ക് പറഞ്ഞതിൽ വിരോധം: വയോധികൻ്റെ കൊല ആസൂത്രണം ചെയ്തത് 13കാരി | Karuvatta Murder Case

പ്രതികൾക്ക് വീട്ടിലേക്ക് എളുപ്പത്തിൽ കയറാനുള്ള വഴി പറഞ്ഞു കൊടുത്തു, വൈകിയെത്തുന്നതിന് വഴക്ക് പറഞ്ഞതിൽ വിരോധം: വയോധികൻ്റെ കൊല ആസൂത്രണം ചെയ്തത് 13കാരി | Karuvatta Murder Case

Karuvatta Murder Case

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ 65-കാരനായ ശിവൻകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആഡംബര ജീവിതത്തിനും ഐഫോൺ വാങ്ങുന്നതിനുമായി 13-കാരി നൽകിയ ക്വട്ടേഷനിലാണ് ശിവൻകുട്ടി കൊല്ലപ്പെട്ടതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ 13-കാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിലായി.(Karuvatta Murder Case, Harippad Minor Girl Gives Quotation To Murder 65 Year Old)

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെയും വൈകി വീട്ടിലെത്തുന്നതിനെയും ചൊല്ലി ശിവൻകുട്ടി പെൺകുട്ടിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു. ഇതിലുള്ള മുൻവൈരാഗ്യവും വീട്ടിലെ സ്വർണം അപഹരിച്ച് ഐഫോണും ആഡംബര ബൈക്കും വാങ്ങാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ശിവൻകുട്ടിയുടെ മകൾ പ്രസവത്തിനായി ആശുപത്രിയിലായതിനാൽ അദ്ദേഹം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊല്ലത്തുനിന്നും ട്രെയിനിലെത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് വീടിന്റെ വഴിയും എളുപ്പത്തിൽ അകത്തുകയറാനുള്ള മാർഗ്ഗവും കാണിച്ചു കൊടുത്തത് പെൺകുട്ടിയാണ്. കൊലപാതകം നടക്കുന്ന സമയത്ത് മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്ന പെൺകുട്ടി മൊബൈൽ ഫോൺ വഴിയാണ് സംഭവവികാസങ്ങൾ കണ്ടത്. ശിവൻകുട്ടിയെ കെട്ടിയിട്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം പ്രതികൾ വീട്ടിലെ സ്വർണാഭരണങ്ങൾ കവരുകയും തെളിവ് നശിപ്പിക്കാനായി അടുക്കളയിൽ നിന്ന് മുളകുപൊടിയെടുത്ത് വിതറുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ശിവൻകുട്ടി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് 13-കാരി തന്നെയാണ് അയൽവാസികളെ കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, വീടിന്റെ മറ്റ് മുറികളെല്ലാം അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ, കൊലപാതകം നടന്നിട്ടും ഭാവവ്യത്യാസമില്ലാതെ ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന് വാശിപിടിച്ചതും മൊഴിയിലെ വൈരുദ്ധ്യങ്ങളുമാണ് പോലീസിന് പെൺകുട്ടിയിൽ സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

Story Summary

In a shocking incident in Harippad, a 13-year-old girl and three other minors were arrested for murdering her 65-year-old relative, Shivankutty. Driven by personal grudge over his scolding and a desire to fund a lavish lifestyle—including buying an iPhone and a motorbike—the girl orchestrated the murder with her friends from Kollam.

See also  ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും റെക്കോർഡ് ഓണം ബോണസ്; പരമാവധി 1.05 ലക്ഷം രൂപ നൽകും | BEVCO Onam bonus 2026
Spread the love
Scroll to Top