വലപ്പാട് : പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് ഒരു ബൈക്കുകാരൻ സൈഡ് കൊടുക്കാത്തത് സംബന്ധിച്ച് തർക്കവും ഉന്തും തള്ളും ഉണ്ടാക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന തളിക്കുളം വില്ലേജ് മുറ്റിച്ചൂർ സ്വദേശി വന്നേരി വീട്ടിൽ സതീഷ് (50) എന്നയാളെ കൈ കൊണ്ടും ഇടിവള കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
തളിക്കുളം വില്ലേജ് മുറ്റിച്ചൂർ സ്വദേശി തട്ടുപറമ്പിൽ വീട്ടിൽ ചിന്മയ് (27), തളിക്കുളം വില്ലേജ് പത്താംകല്ല് സ്വദേശി വലിയകത്ത് വീട്ടിൽ സഞ്ജു (31) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
മുറ്റിച്ചൂർ വാട്ടർ കിയോസ്കിന് സമീപമാണ് സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് ഒരു ബൈക്കുകാരൻ സൈഡ് നൽകാത്തതിനെ തുടർന്ന് തർക്കവും ഉന്തുംതള്ളും ഉണ്ടാകുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന പരാതിക്കാരനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
ചിന്മയ് വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ എസ് ഐ അമൽരാജ് സിപിഒ അമൽരാജ്, സിപിഒ മാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്



