ഒല്ലൂർ ചിയ്യാരത്ത് 5.5 ഗ്രാം എംഡിഎംഎയുമായി റിട്ട. എസ്.പി.യുടെ മകനും കൂട്ടാളിയും അറസ്റ്റിൽ. ചിയ്യാരം ആലുവെട്ടുവഴി സ്വദേശിയും റിട്ട. എസ്.പി. ഉണ്ണിരാജയുടെ മകനുമായ ചന്ദ്രിനിവാസ് വീട്ടിൽ അഭിജിത്ത് (31), വിയ്യൂർ സ്വദേശി വടക്കൻ വീട്ടിൽ റോജർ വി. ദേവസി (31) എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ലഹരി ഇടപാടിനായി എത്തിയപ്പോഴാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.



