ക്രിയേറ്റർമാർക്ക് കോടികളുടെ ഓഫർ; വമ്പൻ നീക്കവുമായി യൂട്യൂബ്!

ക്രിയേറ്റർമാർക്ക് കോടികളുടെ ഓഫർ; വമ്പൻ നീക്കവുമായി യൂട്യൂബ്!

ൺലൈൻ വിനോദ വിപണിയിൽ വമ്പൻ പോരിന് തുടക്കമിട്ട് സാങ്കേതിക ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്ലിക്സും. യൂട്യൂബിലെ ജനപ്രിയ കണ്ടന്റ് ക്രിയേറ്റർമാരെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയതോടെയാണ് പ്രതിരോധവുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്‌ഫോം വിട്ട് നെറ്റ്ഫ്ലിക്സിലേക്ക് പോകാതിരിക്കാൻ പ്രമുഖ ക്രിയേറ്റർമാർക്ക് ദശലക്ഷക്കണക്കിന് ഡോളറാണ് യൂട്യൂബ് ഓഫർ ചെയ്യുന്നത്. യൂട്യൂബിൽ മാത്രം എക്‌സ്‌ക്ലൂസീവായി വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് വൻകിട ബ്രാൻഡ് പരസ്യങ്ങളുടെ വരുമാന വിഹിതവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

എന്നാൽ ഓഫറുകൾക്കൊപ്പം കടുത്ത മുന്നറിയിപ്പും യൂട്യൂബ് നൽകുന്നുണ്ട്. യൂട്യൂബിന്റെ ഓഫർ നിരസിച്ച് നെറ്റ്ഫ്ലിക്സിലും ഒരേസമയം വീഡിയോ പോസ്റ്റ് ചെയ്യുന്ന ക്രിയേറ്റർമാരെ യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലോ പ്രത്യേക പരിപാടികളിലോ ഉൾപ്പെടുത്തില്ല. കൂടാതെ വൻകിട ബ്രാൻഡ് ക്യാമ്പയിനുകളിൽ നിന്നുള്ള ഭീമമായ വരുമാനവിഹിതം ഇവർക്ക് നിഷേധിക്കുകയും ചെയ്യും. അലൻ ചിക്കിൻ ചൗ, നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ യൂട്യൂബർമാർ നിലവിൽ കോടികളുടെ കരാറിൽ നെറ്റ്ഫ്ലിക്സിലും സാന്നിധ്യമറിയിക്കുന്നുണ്ട്. ചെറുപ്പക്കാരായ പ്രേക്ഷകരെ ആകർഷിക്കാനാണ് നെറ്റ്ഫ്ലിക്സ് ഈ തന്ത്രം പുറത്തെടുക്കുന്നത്.

Also Read: കാൻസർ ഇനി പഴങ്കഥയാകുമോ? ലോകം കാത്തിരുന്ന ആ വാക്സിൻ വരുന്നു!

അതേസമയം വീഡിയോകൾ റിലീസിന് മുൻപേ നൽകണമെന്ന നിബന്ധനയും സ്വകാര്യ ബ്രാൻഡ് സ്‌പോൺസർഷിപ്പുകൾ ഒഴിവാക്കണമെന്ന നിർദേശവും കാരണം ചില പ്രമുഖ ക്രിയേറ്റർമാർ നെറ്റ്ഫ്ലിക്സ് ഓഫർ വേണ്ടെന്നുവെച്ചിട്ടുണ്ട്. സ്മാർട്ട് ടിവികളിലൂടെ ആളുകൾ ഏറ്റവുമധികം കാണുന്ന സ്ട്രീമിങ് സേവനമായി യൂട്യൂബ് മാറിയപ്പോൾ, യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാനാണ് നെറ്റ്ഫ്ലിക്സ് ശ്രമിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഈ കടന്നുകയറ്റത്തെ തടയാൻ സിഇഒ നീൽ മോഹന്റെ നേതൃത്വത്തിൽ പണമെറിഞ്ഞുള്ള പോരാട്ടത്തിലാണ് യൂട്യൂബ്.

The post ക്രിയേറ്റർമാർക്ക് കോടികളുടെ ഓഫർ; വമ്പൻ നീക്കവുമായി യൂട്യൂബ്! appeared first on Express Kerala.

See also  കാലടി സർവകലാശാല പ്രതിഷേധക്കേസ്; റിമാൻഡിലായിരുന്ന നാല് എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം | Kalady University SFI activists
Spread the love
Scroll to Top