പുതിയ ഡാമിന്റെ ചെലവ് കേരളം വഹിക്കും, വെള്ളം മുഴുവൻ തമിഴ്നാടിന്; എന്നിട്ടും തള്ളിക്കളഞ്ഞത് എന്ത്? മുല്ലപ്പെരിയാറിലെ പുതിയ നീക്കം ഇങ്ങനെ!

പുതിയ ഡാമിന്റെ ചെലവ് കേരളം വഹിക്കും, വെള്ളം മുഴുവൻ തമിഴ്നാടിന്; എന്നിട്ടും തള്ളിക്കളഞ്ഞത് എന്ത്? മുല്ലപ്പെരിയാറിലെ പുതിയ നീക്കം ഇങ്ങനെ!

മുല്ലപ്പെരിയാറിൽ പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ തയ്യാറാണെന്ന് കേരളം സോണൽ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. അണക്കെട്ടിന്റെ നിർമാണച്ചെലവ് കേരളം പൂർണ്ണമായും വഹിക്കുമെന്നും, പുതിയ ഡാമിന്റെ മാതൃക, നിർമാണം, സ്ഥാനം എന്നിവ തമിഴ്‌നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഈ നിർദ്ദേശം തമിഴ്നാട് യോഗത്തിൽ തള്ളിക്കളയുകയായിരുന്നു. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന് പ്രശ്നങ്ങളില്ലെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കിയതാണെന്നും തമിഴ്നാട് മന്ത്രി സി.ടി. നിർമൽ കുമാർ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ഇപ്പോഴത്തെയും നിലപാട്.

തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകളുടെ നിർണായക പ്രാധാന്യവും യോഗത്തിൽ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ കേരളം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ചെലവ് വർധിക്കാതെ പദ്ധതിയുടെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കുന്നതിന് കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സജീവമായ സഹകരണം വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. റെയിൽ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുന്നത് ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ ചരക്കുനീക്കത്തിനും യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:കോണ്‍ഗ്രസ് മുന്‍ എംപിയും സിഖ് വിരുദ്ധ കലാപക്കേസ് പ്രതിയുമായ സജ്ജന്‍ കുമാര്‍ അന്തരിച്ചു!

കേരളത്തെ കർണാടകവുമായും തമിഴ്‌നാടുമായും ബന്ധിപ്പിക്കുന്ന വനപാതകളിലെ രാത്രികാല യാത്രാ നിരോധന വിഷയവും മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചു. നിലവിലുള്ള കർശന നിയന്ത്രണങ്ങൾ സാധാരണക്കാരായ യാത്രക്കാർക്കും വ്യാപാര മേഖലയ്ക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പൂർണമായ നിരോധനം പലപ്പോഴും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല നടപ്പിലാക്കുന്നത്. സന്ധ്യാസമയത്തും പുലർച്ചെയുമാണ് മൃഗങ്ങളുടെ സഞ്ചാരം കൂടുതൽ നടക്കുന്നത് എന്നതിനാൽ, പൂർണ നിരോധനത്തിന് പകരം ശാസ്ത്രീയമായി നിർണയിച്ച സമയങ്ങളിൽ നിയന്ത്രിത വാഹന സഞ്ചാരം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. പാർലമെന്റിലെ ആകെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ സ്ത്രീകൾക്ക് നിയമനിർമ്മാണ സഭകളിൽ മൂന്നിലൊന്ന് സംവരണം നൽകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഈ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ഓണത്തിന് കാറ് വാങ്ങാൻ പദ്ധതിയുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം; 10 ലക്ഷത്തിൽ താഴെയുള്ള ജനപ്രിയ മോഡലുകൾ!

The post പുതിയ ഡാമിന്റെ ചെലവ് കേരളം വഹിക്കും, വെള്ളം മുഴുവൻ തമിഴ്നാടിന്; എന്നിട്ടും തള്ളിക്കളഞ്ഞത് എന്ത്? മുല്ലപ്പെരിയാറിലെ പുതിയ നീക്കം ഇങ്ങനെ! appeared first on Express Kerala.

Spread the love
Scroll to Top