കളത്തിൽ നിറഞ്ഞാടി ഇന്ത്യയും ജപ്പാനും..! പ്രതിരോധ രംഗത്ത് പുതിയ കൂട്ടുകെട്ട്; നാവിക സുരക്ഷയ്ക്കും കപ്പൽ നിർമ്മാണത്തിനുമായി കരാർ

കളത്തിൽ നിറഞ്ഞാടി ഇന്ത്യയും ജപ്പാനും..! പ്രതിരോധ രംഗത്ത് പുതിയ കൂട്ടുകെട്ട്; നാവിക സുരക്ഷയ്ക്കും കപ്പൽ നിർമ്മാണത്തിനുമായി കരാർ

പ്രതിരോധ, സമുദ്ര സുരക്ഷാ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ജപ്പാനും തമ്മിൽ നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുപിയുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചത്. ഇൻഡോ-പെസിഫിക് മേഖലയിലുടനീളം വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും സംയുക്തമായി നാവിക കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇതിലൂടെ പരിശോധിക്കുന്നുണ്ട്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കാനും ഈ കരാറുകൾ സഹായകമാകും.

ALSO READ;ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത്

മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഈ സുപ്രധാന പ്രതിരോധ കൂട്ടുകെട്ട് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.

The post കളത്തിൽ നിറഞ്ഞാടി ഇന്ത്യയും ജപ്പാനും..! പ്രതിരോധ രംഗത്ത് പുതിയ കൂട്ടുകെട്ട്; നാവിക സുരക്ഷയ്ക്കും കപ്പൽ നിർമ്മാണത്തിനുമായി കരാർ appeared first on Express Kerala.

Spread the love
See also  മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെയർ ഹെൽത്ത് ഇൻഷുറൻസ് | Care Health Insurance advisory dengue malaria
Scroll to Top