ഹസീനയല്ല, ഇനി ആലംഗീർ..! ചിലർക്ക് സഹിക്കില്ല, കാരണം ഇത് അല്പം മധുരം ചേർന്ന പ്രതികാരം

ഹസീനയല്ല, ഇനി ആലംഗീർ..! ചിലർക്ക് സഹിക്കില്ല, കാരണം ഇത് അല്പം മധുരം ചേർന്ന പ്രതികാരം

ബംഗ്ലാദേശിൽ വീണ്ടും നിർണായക രാഷ്ട്രീയ മാറ്റം. അധികാരമാറ്റത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും പിന്നാലെ മുതിർന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 78കാരനായ ആലംഗീറിനെ ബംഗ്ലാദേശ് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച (ഓഗസ്റ്റ് 20) പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ ദീർഘകാലം പ്രതിപക്ഷനിരയിൽ നിന്ന നേതാവ് ഇനി രാജ്യത്തിന്റെ രാഷ്ട്രത്തലവനാകുകയാണ്.

ജമാഅത്ത്-ഇ-ഇസ്ലാമി നയിക്കുന്ന 11 പാർട്ടി പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ചെയർമാനും വിരമിച്ച സൈനിക കേണലുമായ ഒലി അഹമ്മദിനെയാണ് ആലംഗീർ പരാജയപ്പെടുത്തിയത്. പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ആലംഗീറിന് 255 വോട്ടും അഹമ്മദിന് 88 വോട്ടും ലഭിച്ചു. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീൻ ആലംഗീറിനെ വിജയിയായി പ്രഖ്യാപിച്ചു. 2016 മുതൽ പ്രസിഡന്റായി നാമനിർദേശം ചെയ്യപ്പെടുന്നതുവരെ ബിഎൻപിയുടെ സെക്രട്ടറി ജനറലായിരുന്ന ആലംഗീർ പാർട്ടിയിലെ ഏറ്റവും ദീർഘകാലം പ്രവർത്തിക്കുന്ന നേതാക്കളിലൊരാളാണ്.

ALSO READ;ചതിയൻ ചെന്നായ,’ഇസ്രയേലിനെ വിശ്വസിക്കരുത്’..! തുർക്കി സാന്നിധ്യം ആരോപിച്ചുള്ള വ്യോമാക്രമണത്തിന് പിന്നാലെ സിറിയയുടെ കടുത്ത മുന്നറിയിപ്പ്

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ ശബ്ദമായി ഉയർന്ന ആലംഗീർ, ഹസീനയുടെ ഭരണകാലത്ത് നിരവധി തവണ അറസ്റ്റിലാകുകയും വിവിധ നിയമനടപടികൾ നേരിടുകയും ചെയ്തിരുന്നു. 2024 ഓഗസ്റ്റിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഹസീന സർക്കാർ വീണതിന് പിന്നാലെ ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ കഴിയുകയാണ്. ഈ വർഷം ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അവാമി ലീഗ് അധികാരത്തിലിരുന്ന സമയത്ത് ഹസീനയുടെ അടുത്ത അനുയായിയും മുൻ അവാമി ലീഗ് രാഷ്ട്രീയപ്രവർത്തകനുമായ മുഹമ്മദ് ഷഹാബുദ്ദീൻ 2023ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫെബ്രുവരി 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ബിഎൻപി വീണ്ടും അധികാരത്തിലെത്തിയത്. പാർട്ടിക്കും സഖ്യകക്ഷികൾക്കും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ ബിഎൻപി നേതാവ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇപ്പോൾ ആലംഗീർ പ്രസിഡന്റാകുന്നത്. അതോടെ ഹസീനയുടെ ഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശിന്റെ പുതിയ രാഷ്ട്രീയ ഘടനയിൽ ബിഎൻപിയുടെ സ്വാധീനം കൂടുതൽ ശക്തമാകുകയാണ്. ആലംഗീറിന്റെ അഞ്ച് വർഷത്തെ കാലാവധി രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ഘട്ടത്തിന് എത്രത്തോളം ദിശ നൽകുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

See also  സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു!

The post ഹസീനയല്ല, ഇനി ആലംഗീർ..! ചിലർക്ക് സഹിക്കില്ല, കാരണം ഇത് അല്പം മധുരം ചേർന്ന പ്രതികാരം appeared first on Express Kerala.

Spread the love
Scroll to Top