
പഞ്ചസാരയുടെ വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തുലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി പരിമിതമായ കാലയളവിലേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഓണക്കാലത്ത് പഞ്ചസാര വില കിലോക്ക് 59 രൂപ വരെയെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് സംസ്ഥാനത്ത് ഇത്രയും വലിയ തോതിൽ വിലക്കയറ്റം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിലനിയന്ത്രണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ അടിയന്തര നടപടി.
Also Read:സമ്പാദ്യമത്രയും വീടുപണിക്ക്; തിരിച്ചടവിൽ വീഴാതിരിക്കാൻ വീട്ടുവായ്പയെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
രാജ്യത്തെ എഥനോൾ നയവും പഞ്ചസാരയുടെ വില വർധനവിന് കാരണമായതായി വ്യാപാരികൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അസംസ്‌കൃത പഞ്ചസാരയുടെ ഇറക്കുമതിയിലൂടെ വിപണിയിലെ ലഭ്യത വർധിപ്പിച്ച് വില കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
The post ഓണക്കാലത്തെ തീവിലയ്ക്ക് അറുതിയാകുമോ? വിപണിയെ ഞെട്ടിച്ച പഞ്ചസാര പ്രതിസന്ധിക്ക് പിന്നിലെ ആ നീക്കം! appeared first on Express Kerala.




