പ്രവാസികൾക്ക് സന്തോഷവാർത്ത; നബിദിനം പ്രമാണിച്ച് 4 ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി!

പ്രവാസികൾക്ക് സന്തോഷവാർത്ത; നബിദിനം പ്രമാണിച്ച് 4 ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി!

ദുബായ്: പ്രവാചക ജന്മദിനമായ നബിദിനം പ്രമാണിച്ച് യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, മിക്ക രാജ്യങ്ങളിലും വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കും വിധമാണ് അധികൃതർ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ച പൊതു-സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് ശനി, ഞായർ ഉൾപ്പെടെ തുടർച്ചയായ 3 ദിവസത്തെ അവധി ലഭിക്കും. ഒമാനിലും കുവൈത്തിലും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് പൊതു അവധി. ഇതിലൂടെ അവിടെയും വ്യാഴം മുതൽ ശനി വരെ മൂന്ന് ദിവസത്തെ നീണ്ട അവധി ആഘോഷിക്കാം. ബഹ്‌റൈനിൽ നബിദിനം വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

The post പ്രവാസികൾക്ക് സന്തോഷവാർത്ത; നബിദിനം പ്രമാണിച്ച് 4 ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി! appeared first on Express Kerala.

Spread the love
See also  സംവിധായകനല്ല, ഇത്തവണ നായകൻ! ; 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആ ‘മാസ്’ ചിത്രം ഏത്?
Scroll to Top