
മറ്റ് മേഖലകളെപ്പോലെ തന്നെ സംഗീതലോകത്തും നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുകയാണ്. എന്നാൽ മനുഷ്യരായ സംഗീതജ്ഞരുടെ ഗാനങ്ങളും എഐ ഉപയോഗിച്ച് നിർമ്മിച്ച പാട്ടുകളും വേർതിരിച്ചറിയാൻ സാധിക്കാത്തത് ആസ്വാദകർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് ജനപ്രിയ സംഗീത ആപ്പായ സ്പോട്ടിഫൈ ഇത്തരം ഗാനങ്ങൾക്ക് എഐ ലേബലുകൾ നൽകാൻ തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മ്യൂസിക്കും സമാനമായ മുൻകരുതലുകളുമായി രംഗത്തെത്തുന്നത്.
ശ്രോതാക്കൾ കേൾക്കുന്നത് എഐ നിർമ്മിത ഗാനമാണോ എന്ന് നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രത്യക്ഷ ലേബലിങ് സംവിധാനമാണ് ആപ്പിൾ മ്യൂസിക് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മുൻപ് റെക്കോർഡ് കമ്പനികൾക്കും വിതരണക്കാർക്കുമായി ‘ട്രാൻസ്പാരൻസി ടാഗുകൾ’ നൽകിയിരുന്നെങ്കിലും, പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ പാട്ടുകൾ കേൾക്കുന്ന ഉപയോക്താക്കൾക്ക് സ്ക്രീനിൽ തന്നെ ഇവ വ്യക്തമായി കാണാൻ സാധിക്കും. വരികളിലോ സംഗീതത്തിലോ പൂർണ്ണമായോ ഭാഗികമായോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്രിയേറ്റർമാർ അത് നിർബന്ധമായും വെളിപ്പെടുത്തേണ്ടി വരും. വ്യാജ സൃഷ്ടികൾ പെരുകുന്നത് തടയാൻ സഹായിക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ ആപ്പിൽ ലഭ്യമായിത്തുടങ്ങും.
The post നിങ്ങൾ കേൾക്കുന്നത് ഒറിജിനൽ ഗാനമാണോ? എഐ പാട്ടുകൾ തിരിച്ചറിയാൻ ആപ്പിൾ മ്യൂസിക്കിൽ പുതിയ ലേബൽ എത്തുന്നു! appeared first on Express Kerala.




