‘ഭരണത്തുടർച്ച സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചു, CJP മുന്നേറ്റം മാതൃകയാക്കണം: DYFI സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ രൂക്ഷമായ സ്വയംവിമർശനം | DYFI State Conference Report

‘ഭരണത്തുടർച്ച സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചു, CJP മുന്നേറ്റം മാതൃകയാക്കണം: DYFI സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ രൂക്ഷമായ സ്വയംവിമർശനം | DYFI State Conference Report

DYFI State Conference Report

തൃശ്ശൂർ: സംസ്ഥാനത്തെ തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് തുറന്നുസമ്മതിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ ശിഥിലീകരിക്കപ്പെട്ടെന്നും, യുവജന വിഷയങ്ങളിൽ സജീവമായി ഇടപെട്ട് സംഘടന പഴയ കരുത്തിലേക്ക് മടങ്ങിവരണമെന്നും റിപ്പോർട്ടിൽ ആത്മവിമർശനം നടത്തുന്നു.(DYFI State Conference Report Self Criticism Governance Impact CJP Strategy)

അംഗത്വ വിതരണത്തിലും, സംഘടനയുടെ മുഖമാസികയിലേക്ക് വരിക്കാരെ ചേർക്കുന്നതിലും വലിയ വീഴ്ചകളുണ്ടായി. കീഴ്ഘടകങ്ങൾ തനതായ സ്വതന്ത്ര ക്യാമ്പയിനുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഗുരുതരമായ പോരായ്മകൾ വരുത്തി. സർക്കാരിന്റെ ക്ഷേമ-വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് താഴെത്തട്ടിൽ എത്തിക്കാൻ കഴിയാത്തത് തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് കാരണമായെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

യുവാക്കളെ ആകർഷിക്കുന്നതിൽ സി ജെ പി നടത്തുന്ന മുന്നേറ്റം മാതൃകയാക്കണമെന്ന നിർണ്ണായക നിർദ്ദേശവും തൃശൂരിൽ നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 10 വർഷമായി പൊതിച്ചോറ് വിതരണത്തിനപ്പുറം കാര്യമായ യുവജന സമരങ്ങളൊന്നും ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Story Summary

DYFI’s state conference organizational report faced intense self-criticism, noting that continuation of power adversely affected the youth wing’s day-to-day functioning. The report highlighted failures in membership drives, independent campaigns, and stressed the need to learn from CJP’s strategy to attract youngsters.

Spread the love
See also  പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം! ഇനി തൊട്ടടുത്ത് കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണവും സേവനങ്ങളും; വൻ പദ്ധതിയുമായി ദുബായ് നഗരസഭ
Scroll to Top