അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി
ഇരിങ്ങാലക്കുട:ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വർഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് . വന്ദേമാതരത്തിൻ്റെ ആലാപനത്തോടെ ആരംഭിച്ച പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട,കെ പി ജോർജ്ജ്,മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് രശ്മി ബാബു,ജില്ല സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ അജീഷ് പൈക്കാട്ട്, സെൽവൻ മണക്കാട്ടുപടി, അഡ്വ സുബീഷ്, സിബിൻ, റിമ പ്രകാശ്,ശ്രീജേഷ് ഊരകം,രാജേഷ് കൊട്ടാരത്തിൽ,മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് സുബീഷ്, ജിതേഷ്, കാർത്തിക സജയ്,ആർച്ച അനീഷ് എന്നിവർ നേതൃത്വം നൽകി.


