വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മന്ത്രി റോജി എം ജോൺ; സെൻ്റ് ജോസഫ്സ് കോളേജിൽ കോൺഫ്ലുവൻസ് 2026 പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: വിദേശത്തേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാനുള്ള വിവിധ കർമ പദ്ധതികൾ ഗവൺമെൻ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിഗ്രി പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് യോജിച്ച തൊഴിൽ കണ്ടെത്താൻ, വ്യവസായ പ്രതിനിധികളുമായി കൈകോർക്കുന്ന പരിപാടിയായ കോൺഫ്ലുവൻസ് 2026 ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ സിസ്റ്റർ ട്രീസ അധ്യക്ഷത വഹിച്ചു.അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ,കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി ,കൺവീനറും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ഷെറിൻ ജോസ് ടി എന്നിവർ സംസാരിച്ചു.


