ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവ് കണ്ടത് ജീവനറ്റ ഭാര്യയെ! യുകെയിൽ മലയാളി നഴ്‌സ് വീട്ടിൽ മരിച്ച നിലയിൽ

ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവ് കണ്ടത് ജീവനറ്റ ഭാര്യയെ! യുകെയിൽ മലയാളി നഴ്‌സ് വീട്ടിൽ മരിച്ച നിലയിൽ

മാഞ്ചസ്റ്റർ: ജോലിക്ക് പോകേണ്ട ദിവസമായിരുന്നു ഷൈമിക്ക്, എന്നാൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയൽ കണ്ടത് ഭാര്യയെ മരിച്ച നിലയിൽ. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. അന്നേദിവസം ഷൈമിക്ക് ഡ്യൂട്ടിയുണ്ടായിരുന്നെങ്കിലും, ജോലിക്ക് പോകേണ്ട സമയത്ത് വീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനായി യുകെയിലെത്തിയ ജോയലും നഴ്‌സായ ഷൈമിയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകനാണ് ജോയൽ. ഷൈമിയുടെയും ജോയലിന്റെയും സഹോദരന്മാരും യുകെയിലുണ്ട്.

ALSO READ;600 കി.മീ വരെ പ്രഹരശേഷി, S-400നേക്കാൾ മികച്ച ആയുധമുണ്ടോ ? ഉണ്ട് ..!

2021 ഡിസംബറിലാണ് ഷൈമി യുകെയിലെത്തിയത്. പീച്ചി മാറായിക്കൽ ഐപിസി എബനേസർ സഭാംഗമായിരുന്നു. ഷൈമിയുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തുടർനടപടികൾ പൂർത്തിയായ ശേഷമേ ലഭ്യമാകൂ. സംഭവത്തിൽ നിലവിൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.

The post ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭർത്താവ് കണ്ടത് ജീവനറ്റ ഭാര്യയെ! യുകെയിൽ മലയാളി നഴ്‌സ് വീട്ടിൽ മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലംഘിച്ചു; പാലക്കാട് ഡിവിഷൻ വിഭജിച്ചത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വികെ ശ്രീകണ്ഠൻ എംപി | VK Sreekandan on Palakkad Railway Division
Scroll to Top