കോഴിക്കോട് 12 വയസ്സുകാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവം: മുഖ്യപ്രതി വിദേശത്തേക്ക് കടന്നു | Koduvally Child Abuse

കോഴിക്കോട് 12 വയസ്സുകാരനെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച സംഭവം: മുഖ്യപ്രതി വിദേശത്തേക്ക് കടന്നു | Koduvally Child Abuse

Koduvally Child Abuse

കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസ്സുകാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്.(Koduvally Child Abuse Case Prime Accused Flees To Dubai After CWC Intervention)

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് വാച്ച് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് കുട്ടിയുടെ പിതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായ ശാരീരിക പീഡനം നടത്തിയത്.

കുട്ടിയുടെ നഖത്തിനിടയിൽ ഈർക്കിൽ കയറ്റിയും, ദേഹത്തുണ്ടാക്കിയ മുറിവുകളിൽ മുളകുവെള്ളം ഒഴിച്ചുമായിരുന്നു പീഡനം. കുട്ടിയുടെ ദുരവസ്ഥ കണ്ട നാട്ടുകാരാണ് വിവരമറിഞ്ഞ് ഇടപെട്ട് കുട്ടിയെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Story Summary

The prime accused in the brutal torture of a 12-year-old boy over alleged watch theft in Koduvally, Kozhikode, has fled to Dubai via Karipur airport. The victim was subjected to horrific torture, including having toothpicks inserted under his nails and chilli water poured into his wounds by his uncle and cousins.

Spread the love
See also  ഇമ്രാൻ ഖാന്റെ ആരോഗ്യ നിലയിൽ ആശങ്ക: പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറുമടക്കം 21 മുൻ ക്യാപ്റ്റൻമാർ | Imran Khan health news
Scroll to Top