മൂടൽമഞ്ഞിനിടയിൽ ‘ഓറഞ്ച് പാമ്പ്’..! ദൃശ്യങ്ങൾ വൈറൽ

മൂടൽമഞ്ഞിനിടയിൽ ‘ഓറഞ്ച് പാമ്പ്’..! ദൃശ്യങ്ങൾ വൈറൽ

ശ്ചിമഘട്ടത്തിലെ പച്ചപ്പിനും മൂടൽമഞ്ഞിനും നടുവിലൂടെ നീളുന്ന ഓറഞ്ച് വര. സൂക്ഷിച്ചുനോക്കുമ്പോഴാണ് അത് പാമ്പല്ലെന്ന് മനസിലാകുക—വളവുകൾ പിന്നിട്ട് മുന്നേറുന്ന വന്ദേഭാരത് എക്സ്പ്രസ്. കർണാടകയിലെ ഷിരാഡി ഘട്ട് മേഖലയിലൂടെ ഓടുന്ന ട്രെയിനിന്റെ ആകാശദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കർണാടകയിലെ സകലേശ്പുര–സുബ്രഹ്മണ്യ റോഡ് ഘട്ട് പാതയിലെ അടുത്തിടെയുണ്ടായ പരീക്ഷണ ഓട്ടത്തിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും കൊടുംവളവുകളും തുരങ്കങ്ങളും പാലങ്ങളും പിന്നിട്ട് ഓറഞ്ച്-വെള്ള നിറത്തിലുള്ള വന്ദേഭാരത് മുന്നേറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പല ഘട്ടങ്ങളിലും ട്രെയിൻ മഞ്ഞിനുള്ളിൽ മറഞ്ഞശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്നു. മുകളിൽനിന്നുള്ള ദൃശ്യത്തിൽ പച്ചപ്പിനിടയിലൂടെ നീളുന്ന ട്രെയിൻ ‘ഓറഞ്ച് പാമ്പ്’ പോലെയാണ് തോന്നുന്നത്.

ALSO READ;ശത്രു സ്ഥലം മണത്തറിയും മുൻപേ നെഞ്ച് തകർക്കും..! S-400 റഡാറിന് പിന്നിലെ ‘ബ്ലിങ്കിങ്’ രഹസ്യം

ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്ക് 15 ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചു. പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വീഡിയോ എക്സിൽ പങ്കുവച്ചു. ബെംഗളൂരു–മംഗളൂരു റെയിൽവേ പാതയുടെ ഭാഗമായ സകലേശ്പുര–സുബ്രഹ്മണ്യ റോഡ് മേഖല അതീവ ദുഷ്കരമായ ഭൂപ്രദേശത്തിന് പേരുകേട്ടതാണ്. കുത്തനെയുള്ള ചരിവുകൾ, കൊടുംവളവുകൾ, തുരങ്കങ്ങൾ, പാലങ്ങൾ എന്നിവയുള്ള ഈ പാതയിൽ ട്രെയിൻ ഓട്ടം ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ ഭാഗത്ത് 57 തുരങ്കങ്ങളും 258 പാലങ്ങളും 108 കൊടുംവളവുകളുമുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിഭംഗി മാത്രമല്ല, രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റെയിൽവേ പാതകളിലൊന്നിലൂടെയുള്ള വന്ദേഭാരതിന്റെ യാത്ര എന്ന പ്രത്യേകതയും ഈ ദൃശ്യങ്ങൾക്ക് ശ്രദ്ധ നേടിക്കൊടുത്തു.

The post മൂടൽമഞ്ഞിനിടയിൽ ‘ഓറഞ്ച് പാമ്പ്’..! ദൃശ്യങ്ങൾ വൈറൽ appeared first on Express Kerala.

Spread the love
See also  തോന്നിയപോലെ അല്ല..! തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിയായി, പക്ഷെ ഇതൊന്നുമറിഞ്ഞില്ലെങ്കിൽ പണി കിട്ടും
Scroll to Top