loader image
ക്ഷീണവും മുടികൊഴിച്ചിലും വിട്ടുമാറുന്നില്ലേ? സ്ത്രീകൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം!

ക്ഷീണവും മുടികൊഴിച്ചിലും വിട്ടുമാറുന്നില്ലേ? സ്ത്രീകൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം!

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ മിക്കവരും അയൺ സപ്ലിമെന്റുകളോ അയൺ അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കാറുണ്ട്. എന്നാൽ എന്നിട്ടും ക്ഷീണം, മുടികൊഴിച്ചിൽ, തലകറക്കം എന്നിവ മാറുന്നില്ലെങ്കിൽ പ്രശ്നം ആഗിരണത്തിന്റേതാണ്. നാം കഴിക്കുന്ന ഇരുമ്പ് ശരീരം പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ താഴെ പറയുന്നവ ശ്രദ്ധിക്കാം.

വിറ്റാമിൻ സി ഒപ്പം ചേർക്കുക

ഇരുമ്പ് ആഗിരണം ചെയ്യപ്പെടാൻ വിറ്റാമിൻ സി അത്യാവശ്യമാണ്. സസ്യാഹാരങ്ങളിൽ നിന്നുള്ള ഇരുമ്പ് ശരീരം വലിച്ചെടുക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. അതിനാൽ അയൺ അടങ്ങിയ ഭക്ഷണത്തോടൊപ്പം നാരങ്ങാനീര്, നെല്ലിക്ക, ഓറഞ്ച് എന്നിവ ഉൾപ്പെടുത്തുക.

ചായയും കാപ്പിയും വില്ലൻ

അയൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പമോ അതിന് തൊട്ടുപിന്നാലെയോ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കണം. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണത്തെ 60 ശതമാനം വരെ തടഞ്ഞേക്കാം. ആഹാരത്തിന് ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രം ഇവ കുടിക്കുക.

കാത്സ്യവും അയണും ഒന്നിച്ചു വേണ്ട

പാൽ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ (കാത്സ്യം) അയൺ ഗുളികകൾക്കൊപ്പം കഴിക്കരുത്. കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ്. അതിനാൽ ഇവ രണ്ടും തമ്മിൽ കൃത്യമായ സമയവ്യത്യാസം പാലിക്കണം.

See also  ISRO SAC റിക്രൂട്ട്മെന്റ് 2026! തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വയറ്റിലെ അസിഡിറ്റി പ്രധാനം

വയറ്റിൽ ആവശ്യത്തിന് ആസിഡ് ഉണ്ടെങ്കിൽ മാത്രമേ ഇരുമ്പ് ദഹിക്കൂ. അസിഡിറ്റി കുറവാണെങ്കിൽ അയൺ ആഗിരണവും കുറയും. കൂടാതെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും ഇൻഫ്‌ളമേഷൻ കുറയ്ക്കുന്നതും ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.

Also Read: വായന മരിക്കുകയല്ല, നമ്മൾ മാറ്റിവെക്കുന്നതാണ്; വായനശീലം തിരികെ പിടിക്കാൻ ഇതാ ചില ലളിത വഴികൾ!

മരുന്നുകൾ കഴിക്കുമ്പോൾ

തൈറോയ്ഡ് മരുന്നുകളും അയൺ സപ്ലിമെന്റുകളും ഒരേ സമയം കഴിക്കുന്നത് ഒഴിവാക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ഇവ തമ്മിൽ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം.

ഭക്ഷണക്രമത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കും

സസ്യാഹാരം: ചീര, ബീറ്റ്‌റൂട്ട്, വൻപയർ, വെള്ളക്കടല, എള്ള്, മത്തൻ വിത്തുകൾ, ശർക്കര, ഈന്തപ്പഴം, റാഗി.

മാംസാഹാരം: മുട്ട, ചിക്കൻ ലിവർ, റെഡ് മീറ്റ്, മത്സ്യം, ചെമ്മീൻ.

പ്രത്യേക ശ്രദ്ധയ്ക്ക്: ഏതെങ്കിലും തരത്തിലുള്ള സപ്ലിമെന്റുകൾ ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനോ മുൻപ് ഒരു ഡോക്ടറുടെയോ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക.
The post ക്ഷീണവും മുടികൊഴിച്ചിലും വിട്ടുമാറുന്നില്ലേ? സ്ത്രീകൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം! appeared first on Express Kerala.

Spread the love

New Report

Close