loader image
ഫുട്ബോൾ കളിക്കാനെത്തിയ ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ കളിക്കാനെത്തിയ ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അണ്ടൂർക്കോണം പണിമൂല സ്വദേശി ഗോകുൽ (33) പൊത്തൻകോട് പോലീസിന്റെ പിടിയിലായി. ഫുട്ബോൾ കളിക്കാൻ മൈതാനത്തെത്തിയ കുട്ടിയെ പ്രതി തുടർച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയനാക്കുകയായിരുന്നു.

കുട്ടിയെ മൈതാനത്തുനിന്ന് പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് കഴിയുകയായിരുന്നു. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം ശ്രദ്ധിച്ച രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ ക്രൂരത പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ഫുട്ബോൾ കളിക്കാനെത്തിയ ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

New Report

Close