loader image
ചതിച്ചാശാനേ..! ന്യൂ ഇയർ ആഘോഷത്തിന് പൊറോട്ടയും ഇറച്ചിയും കഴിച്ചു, 45 പേർ ആശുപത്രിയിൽ

ചതിച്ചാശാനേ..! ന്യൂ ഇയർ ആഘോഷത്തിന് പൊറോട്ടയും ഇറച്ചിയും കഴിച്ചു, 45 പേർ ആശുപത്രിയിൽ

തൃശൂർ: ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച 60 ഓളം പേർക്കും ഛർദ്ദിയും വയറിളക്കവും തളർച്ചയും ഉണ്ടായതിനെ തുടർന്ന് കുട്ടികളുൾപ്പടെ 45 ഓളം പേർ ആലപ്പാട് ഗവൺമെമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

പഴുവിൽ എസ് എൻ റോഡിൽ വടക്കുംന്തറ കൂട്ടായ്മയുടെ ന്യൂ ഇയർ ആഘോഷത്തിനടയിൽ വിതരണം ചെയ്ത ഇറച്ചിയും പൊറോട്ടയും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള കാറ്ററിങ് സ്ഥാപനത്തിൽ നിന്നെത്തിച്ചതാണ് ഭക്ഷണം എന്നാണ് സംഘാടകർ പറഞ്ഞത്.

Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല

സംഭവത്തെ തുടർന്ന് ആലപ്പാട് ഗവൺമെന്റ് ആശുപതിയിൽ നിന്നെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ എത്തി ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷില്ലി ജിജുമോൻ, വാർസംഗം ഉല്ലാസ് കണ്ണോളി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇത്രയും ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായ കാറ്ററിങ്ങ് സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.
The post ചതിച്ചാശാനേ..! ന്യൂ ഇയർ ആഘോഷത്തിന് പൊറോട്ടയും ഇറച്ചിയും കഴിച്ചു, 45 പേർ ആശുപത്രിയിൽ appeared first on Express Kerala.

Spread the love
See also  ശബ്ദം കൊണ്ട് കൊല്ലുന്ന അമേരിക്കൻ തന്ത്രം! ട്രംപിന്റെ ‘സോണിക്’ രഹസ്യം |  Trump Sonic Weapons

New Report

Close