ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം.

ചേലക്കര ചേലക്കോട് നിയന്ത്രണം വിട്ട ലോറി ഇടിച്ചുണ്ടായ അപകടം; 2 പേർക്ക് ദാരുണാന്ത്യം.

ചേലക്കര : പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. സംസ്ഥാനപാതയിൽ ഇന്ന് രാവിലെ 7.40 ഓടുകൂടിയാണ് അപകടമുണ്ടായത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചായകുടിക്കാൻ വണ്ടി നിർത്തി വന്നതായിരുന്നു
കല്ലേപ്പാടം സ്വദേശി ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴി ചായകുടി ക്കാനിറങ്ങിയതാണ്. ഇതിനിടെ നിയന്ത്രണം വിട്ട മിൽമയുടെ ടാങ്കർ ലോറി ഇരുവരുടെയും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിക്കടിയിലകപ്പെട്ട ഇരുവരെയും പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

Spread the love
See also  സമത്വത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് തിരുവോണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top