കൊടുങ്ങല്ലൂർ : ലോകമല്ലേശ്വരത്തുള്ള തമിഴ്നാട് സ്വദേശിയായ കാളിമത്തു (53) എന്നയാളുടെ ആക്രികടയോടനുബന്ധിച്ചുള്ള മുറിയിൽ നിന്നും ഏകദേശം 8 കിലോ തൂക്കം വരുന്ന പഴയ ചെമ്പ് വയറുകൾ, ഏകദേശം 6 കിലോ തൂക്കം വരുന്ന പഴയ പിച്ചള ടാപ്പുകൾ എന്നിവ മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതി
കരുനാഗപ്പള്ളി തൊടിയൂർ വില്ലേജ് മുഴങ്ങോടി വീട്ടിൽ കിടങ്ങന്നൂർ പുത്തൻവീട് വീട്ടിൽ സുനിൽ (44) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്കുശഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



