loader image
തിരിച്ചുപിടിക്കാൻ ‘വി.എസ്. കരുത്ത്’; അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എമ്മിൽ നീക്കം

തിരിച്ചുപിടിക്കാൻ ‘വി.എസ്. കരുത്ത്’; അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എമ്മിൽ നീക്കം

ചേർത്തല: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം ആലോചിക്കുന്നു. വി.എസിനോടുള്ള ജനകീയ പിന്തുണ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് പാർട്ടി ലക്ഷ്യം.

ആലപ്പുഴ, പാലക്കാട് ജില്ലാ കമ്മിറ്റികളിൽ നിന്നാണ് അരുൺകുമാറിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. വി.എസിന് പാർട്ടിക്കതീതമായി ലഭിച്ചിരുന്ന ജനപിന്തുണയും വൈകാരികമായ അടുപ്പവും മകനിലൂടെ പ്രയോജനപ്പെടുത്താനാണ് നേതൃത്വത്തിന്റെ നീക്കം. പാർട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതിൽ തടസ്സമില്ല. മത്സരിച്ചാൽ വി.എസ്. ഇഫക്ട് പ്രതിഫലിക്കുമെന്നാണു പാർട്ടി കണക്കാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ ക്ഷീണം, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ.

Also Read: ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ട്; കെ മുരളീധരൻ

വി.എസ്. അച്യുതാനന്ദൻ ദീർഘകാലം പ്രതിനിധാനം ചെയ്ത പാലക്കാട്ടെ മലമ്പുഴ മണ്ഡലമോ, സ്വന്തം ജില്ലയായ ആലപ്പുഴയിലെ കായംകുളമോ ആണ് പരിഗണനയിലുള്ളത്. വി.എസിന്റെ കുടുംബവുമായി പാർട്ടി നേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നാണ് സൂചന. യു. പ്രതിഭ അവിടെ രണ്ടുതവണ എം.എൽ.എ.യായതിനാൽ ഇളവുനൽകിയാലേ ഇനി മത്സരിക്കാനാകൂ. 2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വി.എസ്. നിയമസഭയിലെത്തിയത്. വാർത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. സ്ഥാനാർഥി നിർണയമടക്കമുള്ള ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതൃതലത്തിൽ അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ട്.
The post തിരിച്ചുപിടിക്കാൻ ‘വി.എസ്. കരുത്ത്’; അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എമ്മിൽ നീക്കം appeared first on Express Kerala.

Spread the love
See also  അമേരിക്കയെ ഞെട്ടിച്ച് ചൈനക്ക് ഒപ്പം ചേർന്ന് ഇറാന് അനുകൂല നിലപാടെടുത്ത് ഇന്ത്യ

New Report

Close