loader image
‘മലയാള സിനിമ ഇതുവരെ കാണാത്ത പരീക്ഷണം’; പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’യെക്കുറിച്ച് പാർവതി തിരുവോത്ത്

‘മലയാള സിനിമ ഇതുവരെ കാണാത്ത പരീക്ഷണം’; പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’യെക്കുറിച്ച് പാർവതി തിരുവോത്ത്

‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’യെക്കുറിച്ച് നടി പാർവതി തിരുവോത്ത്. മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത തരം മേക്കിംഗ് ശൈലിയാണ് ഈ ചിത്രത്തിന്റേതെന്നും സിനിമ ഒരു ശക്തമായ സോഷ്യൽ കമന്ററി ആയിരിക്കുമെന്നും പാർവതി പറഞ്ഞു. ‘എന്ന് നിന്റെ മൊയ്‌തീൻ’, ‘കൂടെ’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

‘ഓൺ എയർ കേരള’യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണെന്ന് പറയുകയാണ് പാർവതി തിരുവോത്ത്. “എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തു കഴിഞ്ഞു. ഇതൊരു സോഷ്യൽ കമന്ററി ആണെന്ന് പറയാമെങ്കിലും അതിനേക്കാൾ ഏറെ കാര്യങ്ങൾ ഈ സിനിമയിലുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരം വേറിട്ട മേക്കിങ് ശൈലിയാണ് ഇതിൽ പരീക്ഷിക്കുന്നത്. ഞാൻ ഭാഗമാകുന്ന സിനിമകളിൽ ശക്തമായ ഒരു പൊളിറ്റിക്സ് പറയുന്ന കഥകളാണ് കൂടുതലും പാർവതി പറയുന്നു”. നിസാം ബഷീറിന്റെ മുൻ ചിത്രമായ ‘റോഷാക്ക്’ നേടിയ വലിയ വിജയത്തിന് ശേഷം എത്തുന്ന ചിത്രമായതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഇതിനായി കാത്തിരിക്കുന്നത്.

Also Read: ആവേശം പടർത്തി ‘വാഴ 2’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്!

See also  പ്രസവാവധി മൗലികാവകാശം; നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

പൃഥ്വിരാജിനും പാർവതിക്കും പുറമെ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതം. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ നോബഡിയുടെയും രചന നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.
The post ‘മലയാള സിനിമ ഇതുവരെ കാണാത്ത പരീക്ഷണം’; പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’യെക്കുറിച്ച് പാർവതി തിരുവോത്ത് appeared first on Express Kerala.

Spread the love

New Report

Close