മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: EDക്ക് പിന്നാലെ വിജിലൻസും കേസെടുക്കും; GST വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിടും | Lionel Messi Kerala Visit Fraud

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: EDക്ക് പിന്നാലെ വിജിലൻസും കേസെടുക്കും; GST വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിടും | Lionel Messi Kerala Visit Fraud

Lionel Messi Kerala Visit Fraud

തിരുവനന്തപുരം: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ വിജിലൻസും കേസെടുക്കുന്നു. 26 കോടി രൂപയുടെ ജി.എസ്.ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.(Lionel Messi Kerala Visit Fraud, Vigilance Probe To Be Ordered In GST Evasion)

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി കമ്മീഷണർ ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഫെമ (FEMA) കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന വിജിലൻസിന്റെ ഈ നീക്കം.

മെസ്സിയെ എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിൽ വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ജി.എസ്.ടി തട്ടിപ്പ് ആരോപണങ്ങളിലാണ് വിജിലൻസും അന്വേഷണത്തിലേക്ക് കടക്കുന്നത്.

Story Summary

Following the Enforcement Directorate’s FEMA investigation into foreign money transfers linked to bringing Lionel Messi to Kerala, the Vigilance and Anti-Corruption Bureau is set to register a case over a ₹26 crore GST evasion. The probe will focus on official negligence in tax collection.

Spread the love
See also  അലിയ ഭട്ട് നായികയായ ‘ആല്‍ഫ’ ഒടിടിയിലേക്ക്; യൈആര്‍എഫ് സ്പൈ യൂണിവേഴ്സ് ചിത്രം നെറ്റ്ഫ്ലിക്സില്‍ ആഗസ്റ്റ് 28-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു
Scroll to Top