
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനവും പ്രമാണിച്ച് ഓഗസ്റ്റ് 30 ഞായറാഴ്ച തലസ്ഥാന നഗരത്തിൽ സിറ്റി പൊലീസ് ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും ഗതാഗതം തിരിച്ചുവിടും.(Thiruvananthapuram Traffic Diversion Sunday Onam Pageant Vice President Visit)
സാംസ്‌കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി തിങ്കളാഴ്ചയാണ് മടങ്ങുന്നത്. ഉപരാഷ്ട്രപതിയുടെ യാത്രാ വഴികളായ ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം – ചാക്ക – ആശാൻ സ്‌ക്വയർ – ലോക് ഭവൻ റോഡിലും പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകും.
എം.സി റോഡ് വഴി വരുന്ന ഹെവി വാഹനങ്ങൾ മണ്ണന്തലയിൽ നിന്ന് തിരിഞ്ഞ് കുടപ്പനക്കുന്ന് – പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – വഴുതക്കാട് – തൈക്കാട് വഴി തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകണം.
എം.സി റോഡ് വഴിയുള്ള ലൈറ്റ് വാഹനങ്ങൾ പരുത്തിപ്പാറ – മുട്ടട – അമ്പലമുക്ക് – ഊളമ്പാറ – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – വഴുതക്കാട് വഴി പോകണം. ദേശീയപാത (NH) വഴിയുള്ള വാഹനങ്ങൾ കഴക്കൂട്ടം ഫ്ലൈഓവർ – മുക്കോലയ്ക്കൽ – കുഴിവിള – ചാക്ക ഫ്ലൈഓവർ – ഈഞ്ചക്കൽ – സുഭാഷ് നഗർ – അട്ടക്കുളങ്ങര വഴി സഞ്ചരിക്കണം. പട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പട്ടം – മരപ്പാലം – കവടിയാർ – ഗോൾഫ് ലിങ്ക്സ് – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – തൈക്കാട് വഴി പോകണം. പേരൂർക്കട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴഞ്ഞി – ജഗതി – മേട്ടുക്കട വഴി പോകണം.
പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാറ്റൂർ – വഞ്ചിയൂർ – ഉപ്പിടാംമൂട് – തകരപ്പറമ്പ് ഫ്ലൈഓവർ – കിള്ളിപ്പാലം വഴി തിരിഞ്ഞുപോകണം. കവടിയാറിൽ നിന്ന് ആരംഭിച്ച് വെള്ളയമ്പലം, പാളയം, എം.ജി റോഡ് വഴി കിഴക്കേകോട്ടയിലാണ് വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര സമാപിക്കുന്നത്. പൊതുജനങ്ങൾ പൊലീസ് നൽകുന്ന നിർദേശങ്ങളോട് സഹകരിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.
Story Summary
Thiruvananthapuram City Police has imposed traffic restrictions in the capital on Sunday, August 30, due to the Onam cultural pageant and the visit of Vice President CP Radhakrishnan. Traffic will be diverted across key routes including Kawdiar, Palayam, MG Road, and airport corridors starting from 2 PM.




