പാകിസ്ഥാൻ്റെ ISIക്കായി ചാരപ്പണി, ഇന്ത്യൻ സിം കാർഡുകൾ അയച്ചുനൽകി: ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ | Delhi Police

പാകിസ്ഥാൻ്റെ ISIക്കായി ചാരപ്പണി, ഇന്ത്യൻ സിം കാർഡുകൾ അയച്ചുനൽകി: ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ | Delhi Police

Delhi Police

ന്യൂഡൽഹി: പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിവന്ന ശൃംഖല തകർത്ത് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ. ഡൽഹി സരായ് കാലേ ഖാൻ സ്വദേശിയായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. 2024 മുതൽ ഇവർ പാകിസ്ഥാൻ ഏജന്റുമാരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.(Delhi Police Busts ISI Espionage Network Arrests Couple Sahil And Sameera)

‘ഓപ്പറേഷൻ സമീറ’ എന്ന് നാമകരണം ചെയ്ത ഈ അന്വേഷണത്തിലൂടെ കറാച്ചി, ഇസ്ലാമാബാദ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ചാര ശൃംഖലയാണ് പുറത്തുകൊണ്ടുവന്നത്. 2024-നും 2025-നും ഇടയിൽ ഇരുവരും ചേർന്ന് എട്ടോളം ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ച് ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചുകൊടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി 30,000 രൂപ പാക് ഏജന്റുമാർ ഇവർക്ക് നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ച് പാകിസ്ഥാനിലിരുന്ന് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ആക്ടീവ് ചെയ്യുകയും, ഇന്ത്യൻ ഗ്രൂപ്പുകളിൽ വിവരങ്ങൾ ചോർത്താനായി വ്യാജമായി കടന്നുകൂടുകയുമായിരുന്നു.

സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ചോർത്തിഇന്ത്യയിലെ വിവിധ സൈനിക കന്റോൺമെന്റ് മേഖലകളിൽ നിരീക്ഷണം നടത്താനും ചാരപ്രവർത്തനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യാനും സാഹിലിന് നിർദേശം ലഭിച്ചിരുന്നു. കൂടാതെ, സൈനിക ട്രൈബ്യൂണലുകളിൽ കോർട്ട് മാർഷ്യൽ നടപടികൾ നേരിടുന്ന സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും സാഹിൽ പാക് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴിയാണ് സാഹിൽ പാക് ഏജന്റുമായി ആദ്യം ബന്ധപ്പെടുന്നത്. സമീറ വഴിയാണ് ഈ ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് കൂടുതൽ തുക വാഗ്ദാനം ചെയ്ത് ഇവരെ ചാര ശൃംഖലയിലേക്ക് ആകർഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ഐ.എസ്.ഐ ഹാൻഡ്‌ലർമാരുമായുള്ള നിർണായക വിവരങ്ങളും ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

See also  നൂറിലധികം ലക്ഷ്യങ്ങൾ, 16 താവളങ്ങൾ തകർന്നു! സ്വന്തം കയ്യിലിരിപ്പ് അമേരിക്കൻ സൈന്യത്തിന് വരുത്തിവെച്ച സാമ്പത്തിക ദുരന്തം…

Story Summary

The Delhi Police Special Cell busted an ISI-backed espionage network, codenamed ‘Operation Sameera’, and arrested a Delhi couple, Sahil (25) and Sameera (21). The duo had been spying for Pakistan since 2024, providing Indian SIM cards via Dubai for activating WhatsApp accounts, spying on military cantonment areas, and leaking details of court-martialled Army personnel.

Spread the love
Scroll to Top