മേയർക്ക് രാഖി കെട്ടാൻ 20,000 സ്ത്രീകൾ! സാരി വാങ്ങാനുള്ള തിരക്കിൽ ഒരാൾ മരിച്ചു

മേയർക്ക് രാഖി കെട്ടാൻ 20,000 സ്ത്രീകൾ! സാരി വാങ്ങാനുള്ള തിരക്കിൽ ഒരാൾ മരിച്ചു

ബറേലി: രക്ഷാബന്ധൻ പരിപാടിയിൽ സമ്മാനങ്ങൾ വാങ്ങുന്നതിനിടെയുണ്ടായ അനിയന്ത്രിത തിരക്കിൽ സ്ത്രീ മരിച്ചു. ഉത്തർപ്രദേശിലെ ബറേലി ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിലാണ് സംഭവം. ബറേലി കോർപ്പറേഷനിലെ ബിജെപി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർക്ക് രാഖി കെട്ടാനായി ആയിരക്കണക്കിന് സ്ത്രീകളാണ് പരിപാടിയിൽ എത്തിയത്. രാഖി കെട്ടാനെത്തുന്നവർക്ക് സാരി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു. ഇതിനിടെയുണ്ടായ തിരക്കിൽ മധു (45) എന്ന സ്ത്രീയാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ബറേലിയിലെ യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് വ്യാഴാഴ്ച പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിലേക്ക് ബറേലി നഗരത്തിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നുമായി 20,000 സ്ത്രീകളെയാണ് ക്ഷണിച്ചിരുന്നത്.

ALSO READ;‘എൻ വഴി തനി വഴി..! മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും! തമിഴ്നാട്ടിൽ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം സ്ത്രീകൾക്കൊപ്പം പുരുഷന്മാരും കുട്ടികളും എത്തിയതോടെ തിരക്ക് വർധിച്ചു. സാരികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തതും ജനക്കൂട്ടം കൂടാൻ കാരണമായി. ഇതിനിടെ നിരവധി സ്ത്രീകൾ ബോധരഹിതരായി വീണു. മേയറും സംഘാടകരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് മരിച്ച മധുവിന്റെ സഹോദരൻ ആരോപിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുത്തതിനിടെയാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടുകൾ മേയർ തള്ളി.

The post മേയർക്ക് രാഖി കെട്ടാൻ 20,000 സ്ത്രീകൾ! സാരി വാങ്ങാനുള്ള തിരക്കിൽ ഒരാൾ മരിച്ചു appeared first on Express Kerala.

Spread the love
See also  സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം വടക്കാഞ്ചേരി സ്വദേശിയുടേത്; ദാമോദര മേനോനുമായി ഫോണിൽ സംസാരിച്ചെന്ന് പൊലീസ്
Scroll to Top