കീശ നിറയാൻ വമ്പൻ അവസരം; 60-ലേറെ കമ്പനികളുടെ ഡിവിഡന്റും ബോണസ് ഓഹരികളും ഈ ആഴ്ച!


ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നേട്ടങ്ങളുടെ ആഴ്ച. ലാഭവീതം (ഡിവിഡന്റ്), ബോണസ് ഇഷ്യു, സ്റ്റോക്ക് സ്പ്ലിറ്റ് എന്നിവയിലൂടെ മികച്ച വരുമാനമാണ് ഈ വാരം നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇതിനായി 60-ലേറെ കമ്പനികളാണ് ഈ ദിവസങ്ങളിൽ എക്സ്-ഡേറ്റ് നിശ്ചയിച്ചിട്ടുള്ളത്. ഫെഡറൽ-മോഗുൾ ഗോയ്റ്റ്സെ, പ്രോക്ടർ ആൻഡ് ഗാംബിൾ, യൂണി അബെക്സ് തുടങ്ങിയ മുൻനിര കമ്പനികൾ ഉയർന്ന തുകയാണ് ലാഭവീതമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന ഡിവിഡന്റ് പ്രഖ്യാപനങ്ങൾ
ഫെഡറൽ-മോഗുൾ ഗോയ്റ്റ്സെ (ഇന്ത്യ): ഓഹരിയൊന്നിന് 86.50 രൂപ പ്രത്യേക ഡിവിഡന്റും 7.50 രൂപ ഇടക്കാല ഡിവിഡന്റും ഉൾപ്പെടെ ആകെ 94 രൂപ (എക്സ്-ഡേറ്റ്: സെപ്റ്റംബർ 4).
പ്രോക്ടർ ആൻഡ് ഗാംബിൾ ഹൈജീൻ ആൻഡ് ഹെൽത്ത് കെയർ: ഓഹരിയൊന്നിന് 60 രൂപ (എക്സ്-ഡേറ്റ്: സെപ്റ്റംബർ 1).
യൂണി അബെക്സ് അലോയ് പ്രൊഡക്ട്സ്: ഒരു ഓഹരിക്ക് 60 രൂപ, 40 രൂപ എന്നിങ്ങനെ രണ്ട് ഡിവിഡന്റുകൾ (എക്സ്-ഡേറ്റ്: സെപ്റ്റംബർ 2).
ബംഗാൾ ആൻഡ് അസാം കമ്പനി: ഓഹരിയൊന്നിന് 50 രൂപ (എക്സ്-ഡേറ്റ്: സെപ്റ്റംബർ 1).
ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ: ഓഹരിയൊന്നിന് 30 രൂപ (എക്സ്-ഡേറ്റ്: സെപ്റ്റംബർ 4).
വരുംദിവസങ്ങളിലെ പ്രമുഖ ഡിവിഡന്റ് എക്സ്-ഡേറ്റുകൾ:
ആഗസ്റ്റ് 31: മാസ്റ്റെക് (16 രൂപ), ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് (2.50 രൂപ), ഗണേഷ് ഹൗസിങ് (1.50 രൂപ), അയോൺ എക്സ്ചേഞ്ച് ഇന്ത്യ (1.25 രൂപ), ത്രിവേണി എൻജിനീയറിങ് (1.25 രൂപ), ഓർബിറ്റ് എക്സ്പോർട്ട്സ് (0.50 രൂപ).
സെപ്റ്റംബർ 1: എ.കെ. ക്യാപിറ്റൽ സർവീസസ് (12 രൂപ), മഹാരാഷ്ട്ര സീംലെസ് (10 രൂപ), അലിവിസ് ലൈഫ് സയൻസസ് (5 രൂപ), സി.സി.എൽ. പ്രൊഡക്ട്സ് (3 രൂപ), സുപ്രജിത് എൻജിനീയറിങ് (2 രൂപ), താജ് ജി.വി.കെ. ഹോട്ടൽസ് (2 രൂപ), ഋഷിരൂപ് (1.50 രൂപ), ഓറിയന്റൽ റെയിൽ ഇൻഫ്രാസ്ട്രക്ചർ (0.10 രൂപ).
സെപ്റ്റംബർ 2: ഗുജറാത്ത് പിപവാവ് പോർട്ട് (5 രൂപ), ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ (4 രൂപ), എൻ.ടി.പി.സി. (3.50 രൂപ), ടി.ബി.സെഡ്. (2.50 രൂപ), ഗെയിൻ (0.50 രൂപ).
സെപ്റ്റംബർ 3: നിർലോൺ (15 രൂപ), ഇന്റർ ആർച്ച് ബിൽഡിങ് സൊല്യൂഷൻസ് (12.50 രൂപ), കാരാറോ ഇന്ത്യ (6.75 രൂപ), ഹിന്ദുസ്ഥാൻ ഹാർഡി (2.80 രൂപ), ആക്ഷൻ കൺസ്ട്രക്ഷൻ ഇക്വിപ്മെന്റ് (2 രൂപ).
സെപ്റ്റംബർ 4: ഈ വാരത്തിൽ ഏറ്റവും കൂടുതൽ കമ്പനികൾ എക്സ്-ഡേറ്റ് നിശ്ചയിച്ചിരിക്കുന്നത് സെപ്റ്റംബർ നാലിനാണ്. എ.ഐ.എ. എൻജിനീയറിങ് (16 രൂപ), ജി.ഐ.സി. ഓഫ് ഇന്ത്യ (13.25 രൂപ), കോൾ ഇന്ത്യ (5.25 രൂപ), ഇൻഡിഗോ പെയിന്റ്സ് (5 രൂപ), അരവിന്ദ് (4.50 രൂപ), സ്റ്റൗ ക്രാഫ്റ്റ് (3.50 രൂപ), ഒയിൽ ഇന്ത്യ (1 രൂപ), ഒ.എൻ.ജി.സി. (1 രൂപ).
Also Read:ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ പുതിയ പദ്ധതി? നഗരങ്ങളിൽ പ്രത്യേക വിശ്രമമുറികൾ ഒരുങ്ങുന്നു
ബോണസ് ഓഹരികളും സ്റ്റോക്ക് സ്പ്ലിറ്റും
ജോഞ്ചുവ ഓവർസീസ്: 7:24 അനുപാതത്തിൽ ബോണസ് ഓഹരികൾ പ്രഖ്യാപിച്ചു (24 ഓഹരികൾക്ക് 7 ബോണസ് ഓഹരികൾ).
ഇന്റഗ്രേറ്റഡ് പ്രോട്ടീൻസ്: സ്റ്റോക്ക് സ്പ്ലിറ്റിന്റെ ഭാഗമായി മുഖവില 10 രൂപയിൽ നിന്ന് 1 രൂപയായി കുറയ്ക്കുന്നു.
ടി.സി.സി കൺസെപ്റ്റ്: സ്റ്റോക്ക് സ്പ്ലിറ്റ് വഴി മുഖവില 10 രൂപയിൽ നിന്ന് 2 രൂപയായി മാറ്റുന്നു.
ഈ ആഴ്ചയിലെ കോർപ്പറേറ്റ് നടപടികളിൽ സെപ്റ്റംബർ 4 നിർണായകമാണ്. 14-ലേറെ കമ്പനികളാണ് അന്നേദിവസം നടപടികൾ പൂർത്തിയാക്കുന്നത്. എൻ.ടി.പി.സി., ഒ.എൻ.ജി.സി., കോൾ ഇന്ത്യ, ഗെയിൽ തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവീതത്തിനുള്ള എക്സ്-ഡേറ്റും ഈ ആഴ്ചയിലാണ് വരുന്നത്.
ഓഹരി വിപണിയിൽ എക്സ്-ഡേറ്റിന് ഏറെ പ്രാധാന്യമുണ്ട്. ഈ തീയതിക്ക് തൊട്ടുമുൻപെങ്കിലും ഓഹരി വാങ്ങിയ നിക്ഷേപകർക്ക് മാത്രമേ ലാഭവീതത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകൂ. ചെറുകിട നിക്ഷേപകരെ ആകർഷിക്കാനും വിപണിയിലെ ഇടപാടുകൾ വർധിപ്പിക്കാനുമാണ് കമ്പനികൾ ഓഹരികൾ വിഭജിക്കുന്നത് (സ്റ്റോക്ക് സ്പ്ലിറ്റ്). എന്നാൽ, ലാഭവീതവും ബോണസ് ഓഹരികളും സ്പ്ലിറ്റും മാത്രം നോക്കി നിക്ഷേപം നടത്തുന്നത് ഉചിതമല്ല. ഇവ നൽകിയശേഷം ഓഹരി വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളും കമ്പനിയുടെ അടിസ്ഥാനപരമായ വളർച്ചാ സാധ്യതയും പരിശോധിച്ചുവേണം തീരുമാനമെടുക്കാൻ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post കീശ നിറയാൻ വമ്പൻ അവസരം; 60-ലേറെ കമ്പനികളുടെ ഡിവിഡന്റും ബോണസ് ഓഹരികളും ഈ ആഴ്ച! appeared first on Express Kerala.

