പാലക്കാട്: ആലത്തൂർ കാവശ്ശേരിയിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. തനിച്ച് താമസിക്കുന്ന വയോധികയ്ക്കു നേരെയാണ് ബിജെപി പ്രവർത്തകനായ സുരേഷ് അതിക്രമം നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സുരേഷ് വയോധികയുടെ ഷെഡിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും കൊലവിളി നടത്തുകയും ചെയ്തുവെന്നാണ് പരാതി.
സുരേഷും മറ്റ് രണ്ട് ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരിൽ സ്ഥാപിച്ച ഫ്ലെക്സുകൾ തകർത്തതായും പരാതിയുണ്ട്.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. നിലവിൽ പ്രതി ഒളിവിലാണ്.
The post മദ്യപിച്ചെത്തി വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ഒളിവിൽ appeared first on Express Kerala.



