loader image
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലോട്ടറി! ജനുവരി 1 മുതൽ ശമ്പളം കൂടും; പ്രഖ്യാപനം ഉടൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലോട്ടറി! ജനുവരി 1 മുതൽ ശമ്പളം കൂടും; പ്രഖ്യാപനം ഉടൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതുവർഷത്തിൽ ഇരട്ടി മധുരം. 2026 ജനുവരി 1 മുതൽ ക്ഷാമബത്തയും (DA) ക്ഷാമാശ്വാസവും (DR) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പണപ്പെരുപ്പ നിരക്കുകളെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കുകൾ പ്രകാരം ഡിഎ വിഹിതം നിലവിലെ 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയരും.

കണക്കുകൾ പറയുന്നത് 60%

ലേബർ ബ്യൂറോ പുറത്തുവിട്ട അഖിലേന്ത്യാ വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചിക (AICPI-IW) പ്രകാരം 2025 നവംബറിലെ പോയിന്റ് 148.2 ആയി ഉയർന്നു. ഏഴാം ശമ്പള കമ്മീഷൻ ഫോർമുല അനുസരിച്ചുള്ള 12 മാസത്തെ ശരാശരി പരിശോധിക്കുമ്പോൾ ഡിഎ 59.93 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. ഇത് റൗണ്ട് ചെയ്യുമ്പോൾ ഔദ്യോഗികമായി 60 ശതമാനമായി പ്രഖ്യാപിക്കപ്പെടും.

Also Read: ഇന്ന് കുറഞ്ഞത് 280 രൂപ! സ്വർണ്ണവിപണിയിൽ വീണ്ടും മാറ്റം; ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയാം

ഡിസംബറിലെ മാറ്റങ്ങൾ ബാധിക്കില്ല

ഡിസംബർ മാസത്തിലെ കണക്കുകൾ കൂടി വരാനുണ്ടെങ്കിലും അത് 60 ശതമാനമെന്ന ലക്ഷ്യത്തെ ബാധിക്കില്ല. സൂചികയിൽ ചെറിയ വർദ്ധനവോ കുറവോ ഉണ്ടായാലും ഡിഎ 60 ശതമാനത്തിന് മുകളിൽ തന്നെ നിൽക്കും എന്നതാണ് നിലവിലെ സാഹചര്യം. സർക്കാർ ഡിഎ പ്രഖ്യാപിക്കുമ്പോൾ ദശാംശ സംഖ്യകൾ ഒഴിവാക്കി പൂർണ്ണസംഖ്യയിൽ മാത്രമേ കണക്കാക്കാറുള്ളൂ. അതിനാൽ 2 ശതമാനം വർദ്ധനവ് ഇപ്പോൾ ഉറപ്പായിട്ടുണ്ട്.

See also  അമേരിക്കൻ യുദ്ധകപ്പൽ കടലിൽ താഴ്ത്തുമെന്ന് ഹൂതികളും, ഇറാനു വേണ്ടി പുതിയ പോർമുഖം

പ്രഖ്യാപനം എപ്പോൾ?

വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിലായിരിക്കും നടക്കുക. ജനുവരി മുതലുള്ള കുടിശ്ശിക (Arrears) സഹിതമായിരിക്കും ജീവനക്കാർക്കും പെൻഷൻകാർക്കും തുക ലഭിക്കുക.
The post കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലോട്ടറി! ജനുവരി 1 മുതൽ ശമ്പളം കൂടും; പ്രഖ്യാപനം ഉടൻ appeared first on Express Kerala.

Spread the love

New Report

Close