തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം രണ്ടാം പ്രതിയായ ജോബി ജോസഫിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റ് ഭീഷണി നിലനിൽക്കെയാണ് ജോബി കോടതിയെ സമീപിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സഹായിയും കോൺഗ്രസ് പ്രവർത്തകനുമാണ് ജോബി ജോസഫ്. വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, പീഡനത്തിന് ഒത്താശ ചെയ്തതും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും ജോബിയാണെന്നാണ് പോലീസ് ആരോപിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ച കോടതി കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കേസിലെ ഒന്നാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.
The post രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം appeared first on Express Kerala.



